scorecardresearch

"ഞങ്ങളുടെ ഇന്ത്യ ഇതല്ല..ഈ മനുഷ്യര്‍ പേപ്പട്ടികളെ പോലെ ആയിരിക്കുന്നു" മുസ്‌ലിം ഹത്യകളെക്കുറിച്ച് ഫറൂഖ് അബ്‌ദുള്ള

"ഞങ്ങളുടെ മനസ്സിലുള്ള ഇന്ത്യ ഇതല്ല.. മുസ്‌ലിമോ, ക്രിസ്ത്യാനിയോ, ഹിന്ദുവോ, ബുദ്ധ, ജൈന, സിഖ് മത വിശ്വാസിയോ ആയിക്കൊള്ളട്ടെ.. അവര്‍ക്കൊക്കെ തുല്യ അവകാശമാണ് ഉള്ളത്. അതിനെ മാറ്റിമറിക്കാനുള്ള കരുതികൂട്ടിയുള്ള ശ്രമം നടക്കുന്നുണ്ട്..."

author-image
WebDesk
New Update
"ഞങ്ങളുടെ ഇന്ത്യ ഇതല്ല..ഈ മനുഷ്യര്‍ പേപ്പട്ടികളെ പോലെ ആയിരിക്കുന്നു" മുസ്‌ലിം ഹത്യകളെക്കുറിച്ച് ഫറൂഖ് അബ്‌ദുള്ള

ശ്രീനഗർ: എല്ലാ മതങ്ങളുടേതുമായ ഇന്ത്യയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. വ്യാഴാഴ്ച കുപ്‌വാരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"വര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുകയാണ്.. ഇന്ന്, രാജ്യത്തെ പല ഭാഗത്തും മുസ്‌ലിങ്ങളെ കൊല്ലുന്നത് എങ്ങനെയാണ് എന്ന് എനിക്ക് വിശദീകരിക്കാന്‍ ആകില്ല... ഈ മനുഷ്യര്‍ പേപ്പട്ടികളെപോലെ ആയിരിക്കുന്നു. അവര്‍ മാത്രമാണ് ശരി എന്നാണ് അവര്‍ വിചാരിക്കുന്നത്," ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുതിര്‍ന്ന നേതാവ് പറഞ്ഞു.

"ഞങ്ങളുടെ മനസ്സിലുള്ള ഇന്ത്യ ഇതല്ല.. മുസ്‌ലിമോ, ക്രിസ്ത്യാനിയോ, ഹിന്ദുവോ, ബുദ്ധ, ജൈന, സിഖ് മത വിശ്വാസിയോ ആയിക്കൊള്ളട്ടെ. അവര്‍ക്കൊക്കെ തുല്യ അവകാശമാണ് ഉള്ളത്. അതിനെ മാറ്റിമറിക്കാനുള്ള കരുതികൂട്ടിയുള്ള ശ്രമം നടക്കുന്നുണ്ട്. ആ ശക്തികളില്‍ നിന്ന് നമ്മളെ രക്ഷിക്കാന്‍ നിങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കണം.." നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറഞ്ഞു.

കശ്മീര്‍ താഴ്‌‌വരയില്‍ സമാധാനം പുലരാന്‍ ആഗ്രഹിക്കാത്ത 'ശക്തികള്‍' ഇന്നും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഈ ശക്തികള്‍ ഇന്നും നിലനില്‍ക്കുന്നു. അവര്‍ക്ക് ഇവിടെ സമാധാനം വേണം എന്നില്ല. നമ്മുടെ മരണത്തില്‍ നിന്നാണ് അവര്‍ ജീവിതച്ചെലവ് കണ്ടെത്തുന്നത്. അവര്‍ക്ക് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാനമോ സൗഹൃദമോ നിലനില്‍ക്കണം എന്നില്ല. അതിന്റെ വിലയാണ് നമ്മള്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്" അദ്ദേഹം പറഞ്ഞു.

Advertisment
Jammu Kashmir Farooq Abdullah Mob Lynching

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: