ജയ്‌പൂർ: ഇന്ത്യ പിടിക്കാൻ മുസ്ലിങ്ങൾ പത്തും പന്ത്രണ്ടും കുട്ടികളെ പ്രസവിക്കുന്നുവെന്ന വാദം വിവാദമായിട്ടും നിലപാട് മാറ്റാതെ ബിജെപി നേതാവ്. “കൂടുതൽ മക്കളെ പ്രസവിക്കാൻ സാധിച്ചില്ലെങ്കിൽ ബംഗാളിൽ നിന്നോ ബിഹാറിൽ നിന്നോ പെൺകുട്ടികളെ വിലയ്ക്ക് വാങ്ങാൻ പോലും മുസ്ലീങ്ങൾ മടിക്കുന്നില്ല. ഇതിന് അനേകം തെളിവ് ആൽവാറിൽ തന്നെയുണ്ട്”, ബൻവാരി ലാൽ സിംഗാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

രാജസ്ഥാനിലെ ഭരണകക്ഷി എംഎൽഎയാണ് ഇദ്ദേഹം. ഹിന്ദു സ്വാഭിമാൻ കൺവീനർ യതി നരസിംഹ നന്ദ് സരസ്വതിയുടെ ടെലിവിഷൻ ചർച്ചയിലെ വാദങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് താൻ ഫെയ്സ്ബുക്ക് കമന്റിട്ടതെന്ന് അദ്ദേഹം പറഞ്ഞു. “രാജ്യത്ത് മുസ്ലിം പ്രധാനമന്ത്രിയും രാഷ്ട്രപതിയും പുറമേ എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിം മുഖ്യമന്ത്രിമാരും എന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയാണ് മുസ്ലിങ്ങളുടെ ലക്ഷ്യം”, ബൻവാരി ലാൽ ഫെയ്സബുക്കിൽ കുറിച്ചു.

അൽവാറിലും അജ്മീറിലും പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു ദിവസം മുൻപാണ് ഈ പ്രസ്താവന. 30 ശതമാനത്തിൽ കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യങ്ങളിലെല്ലാം ഭരണനിയന്ത്രണം മുസ്ലിങ്ങൾക്കാണെന്ന് നരസിംഹ നന്ദ് സരസ്വതി പറഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ബൻവാരിലാൽ പ്രസ്താവന കുറിച്ചത്.

“ഹിന്ദു കുടുംബങ്ങളിൽ തങ്ങളുടെ മകളെയും മകനെയും സിവിൽ സർവ്വീസ് ഓഫീസറോ, ഡോക്ടറോ എൻജിനീയറോ ആക്കാൻ ശ്രമിക്കുമ്പോൾ എങ്ങിനെ ജനസംഖ്യയിൽ മുസ്ലിങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി പത്തും പന്ത്രണ്ടും കുട്ടികളെ ഉണ്ടാക്കുകയാണ് മുസ്ലിങ്ങൾ”, ബൻവാരിലാൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ