തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് അടുക്കുമ്പോൾ വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാക്കൾ. മുസ്ലിങ്ങൾ പാൽ തരാത്ത പശുക്കളെപോലെയാണെന്ന ആസാമിലെ ബിജെപി എംഎൽഎയുടെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. ദിബ്രുഗാർഹ് നിയോജകമണ്ഡലത്തെ പ്രതിനിധികരിക്കുന്ന പ്രശാന്ത ഭൂക്കാനാണ് മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.

Also Read: Lok Sabha Elections 2019: അമേഠിയും റായ്ബറേലിയും പോളിങ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിലെ മുസ്ലിങ്ങൾ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രശാന്ത് ഭൂക്കാന്റെ വിവാദ പരാമർശം. മുസ്ലിങ്ങൾ പാല് തരാത്ത പശുക്കളെന്നാണും, പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നും പ്രശാന്ത ചോദിച്ചു.

Also Read: ബിജെപി തടസ്സപ്പെടുത്തിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വോട്ട് തരു; അമേഠിയിൽ രാഹുലിന്റെ കത്ത്

അതേസമയം വിവാദ പരാമർശത്തിൽ പ്രശാന്ത ഭൂക്കാനെതിരെ നടപടി ആവശ്യപ്പെട്ട് ആസാം പ്രതിപക്ഷ നേതാവ് ദേബബത്ര സൈക്കിയ സ്പീക്കറിന് കത്ത് നൽകി. മുസ്ലിം വിഭാഗത്തെ പശുവുമായി താരതമ്യപ്പെടുത്തിയെന്നും, ഉപയോഗമില്ലാത്തവരാണെന്ന് ആക്ഷേപിച്ചുവെന്നും ചൂണ്ടികാട്ടിയാണ് സൈക്കിയ സ്പീക്കറിന് കത്ത് നൽകിയിരിക്കുന്നത്.

എന്നാല്‍, പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശീകരണവുമായി പ്രശാന്ത രംഗത്തെത്തി. “90 ശതമാനം മുസ്ലിംങ്ങളും തങ്ങള്‍ക്ക് വോട്ട് ചെയ്യില്ല. ഒരു പഴഞ്ചൊല്ലുമായി ബന്ധിപ്പിച്ച് സംസാരിച്ചുവെന്നെയുള്ളു. മുസ്ലിമുകളോട് വോട്ട് ചോദിക്കുന്നതില്‍ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. മുസ്ലിം സമൂഹത്തെ പശു എന്ന് മനപൂർവ്വം വിളിച്ചട്ടില്ല” പ്രശാന്ത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം ബിജെപി ഇതുവരെ സംഭവത്തിൽ പ്രതികരിച്ചട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook