ഹരിയാന: ഭാരത് മാതാ കീ ജയ് വിളിക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് മുസ്ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പള്ളിയില്‍ നിന്നും മടങ്ങുന്ന മുസ്ലിം യുവാവിനു നേരെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിസറില്‍ ബജ്ദംഗദള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിഷേധ മാർച്ചിന്റെ സമയത്താണ് ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരില്‍ നിന്നെത്തിയ ഇദ്ദേഹം പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി കയറിച്ചെല്ലുന്നത്. ഈ സമയത്ത് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ ഇദ്ദേഹത്തോടും തങ്ങള്‍ വിളിക്കുന്നതുപോലെ ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാതിരുന്നതോടെ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ പള്ളി അധികാരികള്‍ എത്തി പള്ളിയുടെ പ്രധാനകവാടം അടയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

സംഭവത്തില്‍ റാലിയിലുണ്ടായിരുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലളിത് കുമാര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ