scorecardresearch

'മുസ്ലിം വിഭാഗം ചരിത്രപരമായ തെറ്റ് സമ്മതിക്കണം, പരിഹാരം നിര്‍ദേശിക്കണം'; ഗ്യാന്‍വാപി വിഷയത്തില്‍ യോഗി

വിഷയത്തില്‍ ഓഗസ്റ്റ് മൂന്നാം തീയതിയാണ് കോടതി വിധി പറയുക

വിഷയത്തില്‍ ഓഗസ്റ്റ് മൂന്നാം തീയതിയാണ് കോടതി വിധി പറയുക

author-image
WebDesk
New Update
Yogi | Gyanvapi | Muslim

യോഗി ആദിത്യനാഥ്

ലക്നൗ: ഗ്യാന്‍വാപി പള്ളി സംബന്ധിച്ചുള്ള ചരിത്രപരമായ തെറ്റ് സമ്മതിക്കാനും ഒരു പരിഹാരം നിര്‍ദേശിക്കാനും മുസ്ലിം സമുഹം മുന്നോട്ട് വരണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Advertisment

പള്ളിയിലെ സര്‍വെ സംബന്ധിച്ച് വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് യോഗിയുടെ പ്രതികരണം.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം. "ദൈവദര്‍ശനം ലഭിച്ചവര്‍ക്ക് ഇതിന്റെ ഉത്തരം കൃത്യമായി ലഭിക്കും. പള്ളിക്കകത്ത് ത്രിശൂലത്തിന് എന്ത് കാര്യം, ഞങ്ങളാണൊ അത് അവിടെ സ്ഥാപിച്ചത്. അവിടെ ജ്യോതിര്‍ലിംഗമുണ്ട് ദൈവങ്ങളുടെ വിഗ്രഹമുണ്ട്," യോഗി പറഞ്ഞു.

ഗ്യാന്‍വാപി പ്രശ്നത്തില്‍ എന്ത് പരിഹാരമാണുള്ളതെന്ന ചോദ്യത്തിനും യോഗി ഉത്തരം പറഞ്ഞു.

Advertisment

"മുസ്‌ലിം സമൂഹത്തിൽ നിന്ന് ഒരു നിർദേശം വരണമെന്ന് ഞാൻ കരുതുന്നു, ചരിത്രപരമായ ഒരു തെറ്റ് സംഭവിച്ചു, ആ തെറ്റിന് അവർ ഒരു പരിഹാരം ആഗ്രഹിക്കുന്നു," യോഗി വ്യക്തമാക്കി.

ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) നേതൃത്വത്തില്‍ നടക്കുന്ന സര്‍വെ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ ഓഗസ്റ്റ് മൂന്നാം തീയതിയാണ് കോടതി വിധി പറയുക.

Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: