Latest News

പൗരത്വ ബില്‍: എതിര്‍ത്ത് പ്രതിപക്ഷം, മുസ‌്‌ലിം സമുദായത്തോടുള്ള വിവേചനമെന്ന് കാന്തപുരം

പൗരത്വനിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഭരണഘടനയുടെയും മതേതര മൂല്യങ്ങളുടെയും ലംഘനമാണ് ബിൽ. കേന്ദ്ര സർക്കാർ നീക്കത്തെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. മുസ‌്‌ലിം സമുദായത്തോടുള്ള വിവേചനമാണ് ബില്ലിലെ ഭേദഗതി. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണും. ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കും. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്–ലീഗ് എംപിമാര്‍ ആത്മാര്‍ഥത കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും കാന്തപുരം കോഴിക്കോട് പറഞ്ഞു.

Read Also: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ

ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. “രാജ്യത്ത് ഏത് തരത്തിലുള്ള വിവേചനത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. അത് ഇനിയും തുടരും. ഇന്ത്യക്കാരനായ ആര്‍ക്കെതിരെയും വിവേചനം കാണിക്കുന്ന നടപടിയെ കോണ്‍ഗ്രസ് എതിര്‍ക്കും. അതാണ് ഞങ്ങളുടെ നിലപാട്. ഇന്ത്യ എല്ലാവരുടേതുമാണ്. എല്ലാ മതക്കാര്‍ക്കും സമൂഹത്തിനും സംസ്‌കാരത്തിനും ഇവിടെ സ്ഥാനമുണ്ട്” രാഹുല്‍ ഗാന്ധി പറഞ്ഞു.

അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞദിവസമാണ് അംഗീകാരം നല്‍കിയത്. നിയമവിരുദ്ധമായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Muslim parties and congress opposes citizenship bill

Next Story
ആളിക്കത്തുന്ന കെട്ടിടത്തിനകത്തേക്ക് ചങ്കുറപ്പോടെ കയറിചെന്ന ‘ഫയർമാൻ’; രക്ഷിച്ചത് 11 പേരെ
The moderation of comments is automated and not cleared manually by malayalam.indianexpress.com