പാക്ക് സൈനികരുടെ തലയെടുക്കുന്നവർക്ക് 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് മുസ്‌ലിം സംഘടന

ഇന്ത്യൻ സൈനികരുടെ മൃതശരീരം വികൃതമാക്കിയ പാകിസ്താൻ സൈന്യത്തിനോടുള്ള പ്രതികാരമായാണ് പാക്ക് സൈനികരുടെ തലയറുക്കാൻ ആഹ്വാനം ചെയ്തത്

ന്യൂഡൽഹി: പാക്കിസ്ഥാൻ സൈനികരുടെ തലയറുക്കുന്നവർക്ക് അഞ്ച് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടന രംഗത്ത്. മുസ്‌ലിം യുവ ആദങ്ക്വാദ് വിരോധി സമിതി ചെയർമാൻ മുഹമ്മദ് ഷക്കീൽ സൈഫിയാണ് പ്രഖ്യാപനം നടത്തിയത്.

അതിർത്തിയിൽ ഇന്ത്യൻ സൈനികരുടെ മൃതശരീരം വികൃതമാക്കിയ പാക്കിസ്ഥാൻ സൈന്യത്തിനോടുള്ള പ്രതികാരമായാണ് പാക്ക് സൈനികരുടെ തലയറുക്കാൻ മുഹമ്മദ് ഷക്കീൽ ആഹ്വാനം ചെയ്തത്. സമ്മാനം നൽകാനുള്ള തുക സംഘടനാ അംഗങ്ങളെ കൊണ്ട് പിരിവ് നടത്തി സ്വരൂപിക്കുമെന്നും അദ്ദേഹം പറയുന്നു.

ഡൽഹിയിൽ നിന്ന് അജ്മീർ ദർഗ സന്ദർശിക്കാനായി രാജസ്ഥാനിലെത്തിയപ്പോഴായിരുന്നു മുഹമ്മദ് ഷക്കീൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രഖ്യാപനം നടത്തിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Muslim group announces rs 5 crore reward for those beheading pak soldiers

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com