Latest News

മുസ്‌ലിം ബാലനെ തീ കൊളുത്തി കൊന്നത് ‘ജയ് ശ്രീറാം’ വിളിക്കാത്തതിനോ? പൊലീസ് പറയുന്നത് ഇങ്ങനെ

കുട്ടി രണ്ട് തരത്തിലുള്ള മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് വൈരുധ്യമുള്ളതാണെന്നും പൊലീസ് പറയുന്നു

fire, Fire Accident, Payyoli, Kozhikode, Payyoli fire accident, iringol fire accident, Fire force

ന്യൂഡൽഹി: ‘ജയ് ശ്രീറാം’ വിളിക്കാത്തതിന്റെ പേരില്‍ നാലംഗ സംഘം തീകൊളുത്തിയെന്ന് ആരോപിച്ച 17 വയസുള്ള മുസ്‌ലിം ബാലന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ‘ജയ് ശ്രീറാം’ വിളിക്കാത്തതിന്റെ പേരിലാണ് തനിക്ക് ആക്രമണം നേരിട്ടതെന്നായിരുന്നു കുട്ടിയുടെ മരണമൊഴി. ഉത്തര്‍പ്രദേശിലെ ചന്ദോലി സ്വദേശി ഖാലിദാണ് മരിച്ചത്. ഞായറാഴ്ചയാണ് ഖാലിദിനെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 60 ശതമാനം പൊള്ളലേറ്റ ബാലന്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടി മരിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം മുതല്‍ നടക്കുന്നത്. കുട്ടി സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്ന് ചന്ദോലി എസ്‌പി സന്തോഷ് കുമാര്‍ പറയുന്നു. ഇതിന് സാക്ഷികളുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. എന്നാല്‍, ‘ജയ് ശ്രീറാം’ വിളിക്കാത്തതിന്റെ പേരില്‍ മഹാരാജ്പൂരില്‍ വച്ച് നാലംഗ സംഘം തന്നെ ആക്രമിക്കുകയും ശേഷം തീകൊളുത്തുകയുമായിരുന്നു എന്നാണ് കുട്ടി മരണമൊഴി നല്‍കിയിരിക്കുന്നത്. ഇത് പൊലീസ് അംഗീകരിക്കുന്നില്ല. കുട്ടി രണ്ട് തരത്തിലുള്ള മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് വൈരുധ്യമുള്ളതാണെന്നും പൊലീസ് പറയുന്നു.

Read Also: അടൂരിന് പേര് മാറ്റി ചന്ദ്രനിലേക്ക് പോവാം, ജയ് ശ്രീറാം വിളി മുഴക്കും: ബി.ഗോപാലകൃഷ്ണന്‍

മഹാരാജ്പൂരില്‍ വച്ച് നാലംഗ സംഘം തന്നെ ആക്രമിക്കുകയായിരുന്നു. ഇവര്‍ തന്നെ ഒരു വയലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് തീകൊളുത്തുകയായിരുന്നു. ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടു. അതിന് സമ്മതിക്കാതെ വന്നപ്പോള്‍ അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. പിന്നീട് തീകൊളുത്തുകയായിരുന്നു, ഇങ്ങനെയാണ് കുട്ടി ആദ്യം നല്‍കിയ മൊഴി.

Read Also: ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറി: പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന കത്ത്

എന്നാല്‍, പിന്നീട് കുട്ടി മൊഴി മാറ്റിയെന്ന് പൊലീസ് അവകാശപ്പെടുന്നു. നാല് പേര്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും അവര്‍ തന്നെ ഹദീജയിലേക്ക് കൊണ്ടുപോയെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നു. രണ്ട് ആശുപത്രികളിലായി പരസ്പര വിരുദ്ധമായ മൊഴിയാണ് ഖാലിദ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Muslim boy dies who set on fire not for chanting jai sreeram

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com