scorecardresearch

മുസ്ലി പവര്‍ എക്‌സ്ട്രായ്ക്ക് യു.എ.ഇയില്‍ നിരോധനം

പരിശോധിച്ച് ഉല്‍പന്നത്തിന്റെ ഗുണമേന്മ വീണ്ടും ബോധ്യപ്പെടുന്നത് വരെ, നിരോധനം തുടരുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പരിശോധിച്ച് ഉല്‍പന്നത്തിന്റെ ഗുണമേന്മ വീണ്ടും ബോധ്യപ്പെടുന്നത് വരെ, നിരോധനം തുടരുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

author-image
Riya John
അപ്‌ഡേറ്റ് ചെയ്‌തു
New Update
Musli Power Extra, മുസ്ലി പവർ എക്സ്ട്രാ,Musli Power Extra Banned, മുസ്ലി പവർ എക്സ്ട്രാ നിരോധിച്ചു, Musli Power Exxtra Banned in UAE, UAE bans Musli Power Extra, യുഎഐ മുസ്ലി പവർ എക്സ്ട്രാ,ie malayalam,ഐഇ മലയാളം

അബുദാബി: ലൈംഗിക ഉത്തേജനത്തിനായി പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന മരുന്നായ മുസ്ലി പവര്‍ എക്‌സ്ട്രായ്ക്ക് യു.എ.ഇയില്‍ നിരോധനം. യു.എ.ഇ. ആരോഗ്യ-പ്രതിരോധമന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സര്‍ക്കുലര്‍ ഇറക്കിയത്.

Advertisment

ഉല്‍പന്നത്തെക്കുറിച്ചുള്ള വിശദാംശത്തില്‍ പൊടി രൂപത്തിലുള്ള മരുന്നാണെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും തവിട്ട് നിറത്തിലുളള ഖര പദാര്‍ത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരുന്നിന്റെ കാലാവധി 24 മാസമെന്ന് മന്ത്രാലയത്തെ അറിയിച്ച കമ്പനി,കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 36 മാസമെന്നാണ്. ഈ രണ്ട് കാരണങ്ങളാലാണ് മുസ്ലി പവര്‍ എക്‌സ്ട്രായ്ക്ക് യു.എ.ഇ. മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുസ്ലി പവര്‍ എക്‌സ്ട്രാ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നതില്‍ നിന്ന് യു.എ.ഇയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിലക്കുണ്ട്. വില്‍പന നിര്‍ത്തി, ബാക്കിയുള്ള മരുന്നുകള്‍ വിതരണക്കാരനെ തിരിച്ചേല്‍പ്പിക്കണമെന്ന് യു.എ.ഇയിലെ മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. പൊതു-സ്വകാര്യ വിപണിയില്‍ നിന്ന് മരുന്ന് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഉല്‍പാദകരെയും അറിയിച്ചിട്ടുണ്ട്.

പരിശോധിച്ച് ഉല്‍പന്നത്തിന്റെ ഗുണമേന്മ വീണ്ടും ബോധ്യപ്പെടുന്നത് വരെ, നിരോധനം തുടരുമെന്ന് മന്ത്രാലയം ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയാണ് മുസ്ലി പവര്‍ എക്‌സ്ട്രായുടെ ഉല്‍പാദകര്‍.

Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: