scorecardresearch

നിത്യവസന്ത ഗാനങ്ങളുടെ ശില്പി; സംഗീത സംവിധായകൻ എസ്പി വെങ്കിടേഷ് ഇനി ഓർമ

ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്

ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്

author-image
WebDesk
New Update
SP Venkitesh

എസ്പി വെങ്കിടേഷ്

ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1955 മാർച്ച് അഞ്ചിന് തമിഴ്‌നാട്ടിലായിരുന്നു ജനനം. 150ൽ അധികം മലയാള ചലച്ചിത്രങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്. 

Advertisment

Also Read:എന്റെ പേര് മുഹമ്മദ് ദീപക്; വയോധികനായ കച്ചവടക്കാരനെ പിന്തുണച്ച ദീപക്കിന് ഐക്യദാർഢ്യം, കടയുടെ പേര് മാറ്റില്ലെന്ന് ഉടമ

ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ് പി വെങ്കിടേഷ്.

Also Read:ഇന്ധന സ്വിച്ചിൽ തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷിന് സംഗീതം പകർന്നുകിട്ടിയത്. പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ വെങ്കിടേഷ് മാൻഡലിൻ വായിക്കാൻ പഠിച്ചു. ഗിറ്റാറിലും ബാഞ്ചോയിലും വെങ്കിടേഷ് കഴിവ് തെളിയിച്ചു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ് പി വെങ്കിടേഷ് ഉണ്ടായിരുന്നു.

Also Read:പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി മുൻ കരസേനാ മേധാവിയുടെ പുസ്തകം; 2020-ലെ ലഡാക് സംഘർഷം വീണ്ടും ചർച്ചയാകുന്നു

1971ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയിൽ അദ്ദേഹം തുടക്കം കുറിച്ചത്. 1975ൽ കന്നഡ സിനിമകളിൽ അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി.

1981ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. രണ്ട് വർഷത്തിന് ശേഷം മലയാളത്തിലേക്കെത്തി. ഇക്കാലയളവിനിടെ ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികളടക്കമുള്ളവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു കഴിഞ്ഞിരുന്നു.

Read More:കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: