മുംബൈ: പ്രശസ്ത ഹിന്ദി സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയാം അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ജുഹുവിലെ സുജോയ് ആശുപത്രിയിൽ രാത്രി 9.30 ന് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ജൂലൈ 28 മുതൽ ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

കഭി കഭി, ഉമ്രാവോ ജാൻ തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലെ ജനപ്രിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഖയാമായിരുന്നു. ‘നൂറി’ എന്ന ചിത്രത്തിലെ ‘ആജാ രെ’, ‘ബസാർ’ എന്ന ചിത്രത്തിലെ ‘ദിഖായി ദിയേ’ തുടങ്ങി ഗാനങ്ങളും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഉമ്രാവോ ജാനിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. ഉമ്രാവോ ജാൻ, കഭി കഭി തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച സംഗീതസംവിധാനത്തിനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് 2007 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. 2011 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook