/indian-express-malayalam/media/media_files/uploads/2023/08/rahul-gandhi-2.jpg)
താൻ മണിപ്പൂർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്ന് അവിശ്വാസ പ്രമേയ ചർച്ച ആരംഭിച്ച രാഹുൽ ഗാന്ധി, മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് ആരോപിച്ചു. താൻ മണിപ്പൂർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ബിജെപിയുടെ രാഷ്ട്രീയം മണിപ്പൂരിൽ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായി വിഭജിച്ചിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
മണിപ്പൂരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും
ഭാരത മാതാവാണു അവിടെ കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. "പ്രധാനമന്ത്രിക്ക് മണിപ്പൂർ ഇന്ത്യയിലല്ലേ" എന്നും രാഹുൽ ചോദിച്ചു. മണിപ്പൂരിന് വേണ്ടിയാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്നതെന്ന് പറഞ്ഞ് കോൺഗ്രസ് ലോക്‌സഭാ എംപി ഗൗരവ് ഗൊഗോയ് ചൊവ്വാഴ്ച അവിശ്വാസ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്ന വ്യാഴാഴ്ച (ഓഗസ്റ്റ് 10) വരെ 16 മണിക്കൂർ നീണ്ട ചർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
"സ്പീക്കർ സർ, ലോക്സഭയിൽ എംപിയെന്ന നിലയിൽ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുൻപ് ഞാൻ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കൾക്ക് പ്രശ്നങ്ങളുണ്ടാക്കി. പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കൾ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല," രാഹുൽ തന്റെ പ്രസംഗം ആരംഭിച്ചതിങ്ങനെയായിരുന്നു.
"ഇന്ന് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്ടം. എന്നത്തേയും പോലെ ഇന്ന് സർക്കാരിനെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് ഞാൻ മണിപ്പൂരിൽ പോയിരുന്നു. പക്ഷേ, നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയില്ല. ഈ നിമിഷം വരെ അദ്ദേഹം അവിടെ പോയിട്ടില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പൂർ ഇന്ത്യയിലല്ല," രാഹുൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.