ബിസിനസ് കുടിപ്പക; ഇടനിലക്കാരനെ ക്രൂരമായി വെടിവെച്ചു കൊല്ലുന്ന വീഡിയോ പുറത്ത്

വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് മൂന്നു പേർ വാജിദിനെ പുറത്തേക്ക് തള്ളിയിടുകയും താഴെ നിൽക്കുകയായിരുന്ന നാലാമൻ വെടിവെക്കുകയുമായിരുന്നു

ന്യൂഡൽഹി: ഡൽഹിയിലെ ബ്രഹ്മപുരിയിൽ നാലംഗ സംഘം വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. വടക്ക് കിഴക്കൻ ഡൽഹിയിൽ വസ്തു ഇടനിലക്കാരൻ വാജിദിനെ ഒരു സംഘം കൊലപ്പെടുത്തുന്ന ഭകര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് മൂന്നു പേർ വാജിദിനെ പുറത്തേക്ക് തള്ളിയിടുകയും താഴെ നിൽക്കുകയായിരുന്ന നാലാമൻ വെടിവെക്കുകയുമായിരുന്നു. ഇയാളെ കൂടാതെ മറ്റൊരാളും വാജിദിന് നേരെ തുടരെ വെടിയുതിർത്തു. അക്രമികളിൽ മൂന്നു പേർ ഹെൽമെറ്റ് കൊണ്ട് മുഖം മറച്ചിരുന്നു. കൂടാതെ വാജിദിന്‍റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം രണ്ടു ബൈക്കുകളിലായി സ്ഥലംവിട്ടത്. പ്രദേശവാസികൾ നോക്കി നിൽക്കവെയായിരുന്നു സംഭവം.

ഒക്ടോബർ 22നാണ് കൊലപാതകം നടന്നത്. വസ്തുയിടപാട് സംബന്ധിച്ച കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ റാഷിദ് എന്ന മുംതാജ്, റാഷിദ് എന്ന ഗോലു, വസീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ കുറ്റവാളി ചെന്നു പെഹൽവാന്‍റെ സംഘത്തിലെ അംഗങ്ങളാണ് വാജിദിനെ കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Murder video emerges a month after 4 men chased shot dead delhi property dealer

Next Story
ഇന്ത്യാക്കാരൻ അമേരിക്കയിൽ കൊല്ലപ്പെട്ടു; ന്യൂസിലാന്റിൽ മറ്റൊരാൾക്ക് കാഴ്ച പോയി
The moderation of comments is automated and not cleared manually by malayalam.indianexpress.com