Latest News

അർധരാത്രി സുപ്രീം കോടതി ജഡ്ജിയുടെ വിളിയെത്തി; മുനവര്‍ ഫാറൂഖി ജയില്‍ മോചിതനായി

ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു മുനവര്‍

Munawar Faruqui, മുനവര്‍ ഫാറൂഖി, Munawar Faruqui bail, Munawar Faruqui interim bail, sc Munawar Faruqui bail, Munawar Faruqui arrest, indian express, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി പ്രയാഗ്‌രാജ് ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ ബന്ധപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മുനവറിനെ മോചിപ്പിച്ചത്. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു മുനവര്‍.

വെള്ളിയാഴ്ച സുപ്രീംകോടതി മുനവറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പോലീസ് ജയില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.

“ഞങ്ങൾക്ക് നേരത്തെ ഉത്തരവ് ലഭിച്ചിരുന്നില്ല. എന്നാൽ സുപ്രീം കോടതിയിൽ നിന്നുള്ള ഒരു ജഡ്ജി ഇൻഡോർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ വിളിച്ച് വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത ഓർഡറുകൾ പരിശോധിക്കാൻ പറഞ്ഞു. ഞങ്ങൾ സൈറ്റ് പരിശോധിച്ചു, അത് അപ്‌ലോഡ് ചെയ്തിരുന്നതിനാൽ രാത്രി 11 ന് അദ്ദേഹത്തെ വിട്ടയച്ചു,” ഇൻഡോർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് രാജേഷ് ബംഗ്ഡെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഇൻഡോർ തുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുനവറിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനിടെ ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്, ഉത്തർപ്രദേശിലെ ജോർജ്ജ് ടൗൺ പോലീസ് സ്റ്റേഷനിൽ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് സ്റ്റേ ചെയ്തിരുന്നു.

ഹാസ്യ പരിപാടിക്കിടയില്‍ ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നൽകിയ കേസില്‍ ജനുവരി ഒന്നിനാണ് ഇന്‍ഡോര്‍ പോലീസ് മുനവര്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നത്. മധ്യപ്രദേശ് ഹൈക്കോടതി മുനവറിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് കഴിഞ്ഞ വെളളിയാഴ്ച സുപ്രീംകോടതി മുനവറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Munawar faruqui released on bail after late night call from top court judge

Next Story
ചക്കാ ജാം അവസാനിച്ചു; ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചുbharat bandh, chakka jam, chakka jam 6 feb, ചക്കാ ജാം, chakka jam 6 feb 2021, കർഷക സമരം, chakka jam tomorrow, chakka jam timing, chakka jam farmers, chakka jam news, chakka jam latest news, chakka jam in india, chakka jam delhi, chakka jam in india, bharat bandh on saturday, farmers protest, farmers bharat bandh, farmers latest news, bharat bandh latest news, farmers protest news, bharat band, bharat band 2020, bharat banh date, bharat bandh on 06 feb 2021
The moderation of comments is automated and not cleared manually by malayalam.indianexpress.com