scorecardresearch
Latest News

ഓൺലൈനിൽ 200 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീക്ക് നഷ്ടമായത് 8 ലക്ഷം രൂപ

ഫെയ്സ്ബുക്കിൽ മഹാരാജ ഭോഗ് താലിയുടെ പരസ്യം കണ്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്ത ഇവരോട് മൊബൈൽ നമ്പറും ബാങ്ക് വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടു

ഓൺലൈനിൽ 200 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്ത സ്ത്രീക്ക് നഷ്ടമായത് 8 ലക്ഷം രൂപ

മുംബൈ: ഫെയ്സ്ബുക്ക് പരസ്യം വഴി മഹാരാജ ബോഗ് താലി ഓർഡർ ചെയ്ത യുവതിക്ക് തട്ടിപ്പിലൂടെ നഷ്ടമായത് 8.46 ലക്ഷം രൂപ. ‘ഒന്നു വാങ്ങിയാൽ ഒന്നു സൗജന്യം’ എന്ന ഓഫർ കണ്ട് 200 രൂപയുടെ മഹാരാജ ഭോഗ് താലി ഫെയ്സ്ബുക്ക് പരസ്യത്തിൽ ക്ലിക്ക് ചെയ്ത മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായതെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു.

ഭക്ഷണത്തിന്റെ വിലയായ 200 രൂപ ഓൺലൈനായി അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ അൻപത്തിനാലുകാരിയായ സ്ത്രീ അവരുടെ മൊബൈലിൽ റിമോട്ട് അക്സസ്സ് അനുവദിച്ചു. ഇതിലൂടെ തട്ടിപ്പുകാർ അവരുടെ ബാങ്ക് വിവരങ്ങൾ മോഷ്ടിച്ചുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

ബാങ്ക് സമ്പാദ്യവും കുറച്ച് ഷെയറുകളുമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നതെന്ന് സഹോദരനൊപ്പം താമസിക്കുന്ന സ്ത്രീ പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേര൦ അഞ്ചു മണിയോടെയാണ് ഇവർ ഫെയ്സ്ബുക്കിൽ മഹാരാജ ഭോഗ് താലിയുടെ പരസ്യം കണ്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്ത ഇവരോട് മൊബൈൽ നമ്പറും ബാങ്ക് വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് മറ്റൊരു ലിങ്കും ലഭിച്ചു. അതിൽ ഡെബിറ്റ് കാർഡ് ഉൾപ്പടെയുള്ള ബാങ്ക് വിവരങ്ങൾ നൽകി.

തട്ടിപ്പുകാർ അവരോട് സോഹോ അസിസ്റ്റ് എന്ന റിമോട്ട് അക്സസ്സ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിൽ നിന്ന് ഒരു ഒടിപിയും ഇവർക്ക് ലഭിച്ചു. 27 ഇടപാടുകളിൽ നിന്നായി 8.46 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ ട്രാൻസ്ഫർ ചെയ്തു. വ്യാഴാഴ്ച ഇടപാടുകൾ സംബന്ധിച്ചുള്ള മെസേജുകൾ കണ്ടതോടെ ബാങ്കിൽ എത്തി വിവരമറിയിച്ചു. അന്നു മാത്രം 24 ഇടപാടുകളാണ് നടന്നത്.

ആൾമാറാട്ടത്തിനും വഞ്ചനയ്ക്കും ഐപിസി 419, 420 വകുപ്പുകളും, വ്യക്തിവിവര മോഷണത്തിനും കമ്പ്യൂട്ടർ റിസോഴ്സ്സ് ഉപയോഗിച്ച് വഞ്ചിച്ചതിനും ഐടി നിയമത്തിലെ 66C, 66D വകുപ്പുകൾ പ്രകാരവും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mumbai woman tries to buy rs 200 maharaja bhog thalis online loses rs over 8 lakh

Best of Express