മുംബൈ: ഭർത്താവിന്റെ പീഡനത്തിൽനിന്നും രക്ഷിക്കണമെന്ന് യുവതിയുടെ അഭ്യർത്ഥന. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവതി പൊലീസിനോട് സഹായം അഭ്യർത്ഥിച്ചത്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും ഉടൻതന്നെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

സിനിമാ നിർമ്മാതാവ് അശോക് പണ്ഡിറ്റാണ് മുംബൈയിലെ ഖർ സ്വദേശിയായ യുവതിയുടെ വീഡിയോ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തത്. ”ഭർത്താവ് എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം എന്നെ ഉപദ്രവിക്കാൻ തുടങ്ങിയിട്ട്. മക്കളെ ഓർത്ത് മാത്രമാണ് ഞാൻ ഇത്രയും വർഷം എല്ലാം സഹിച്ചത്. ഇനിയും എനിക്കിത് സഹിക്കാൻ കഴിയില്ല. എന്നെ സഹായിക്കണം. എനിക്ക് നീതി കിട്ടിയില്ലെങ്കിൽ ഞാനെന്റെ ജീവിതം അവസാനിപ്പിക്കും” യുവതി വീഡിയോയിൽ പറയുന്നു.

പൊലീസിൽ പരാതി നൽകിയെങ്കിലും ഭർത്താവിനെതിരെ ഒരു നടപടിയും എടുത്തില്ലെന്നും യുവതി വീഡിയോയിൽ ആരോപിക്കുന്നു. അതേസമയം, സ്ത്രീയും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇരുവർക്കും മൂന്നു മക്കളാണുളളത്. ഭർത്താവും രണ്ടു മക്കളും ഖേറിലെ ഡ്യുപ്ലെക്സ് അപ്പാർട്മെന്റിലെ 11-ാം നിലയിലാണ് താമസിക്കുന്നത്. മകൾക്കൊപ്പം 12-ാം നിലയിലാണ് യുവതി താമസിക്കുന്നത്. അടുത്തിടെ ഭർത്താവിനെതിരെ രണ്ടു പരാതികൾ യുവതി നൽകിയതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ