മുംബൈ: ഘാര്‍ഖറില്‍ ബാലന്‍സ് തെറ്റി റോഡില്‍ വീണ യുവതി ക്രെയിന്‍ കയറി മരിച്ചു. ഞായറാഴ്ച്ച വൈകിട്ടാണ് സുജാത പുരി എന്ന 34കാരി ദാരുണമായി മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

പണി നടക്കുന്ന റോഡില്‍ ഇടതു വശത്തെ ഖട്ടറില്‍ സ്കൂട്ടര്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് വലത് വശത്തേക്ക് യുവതി ചെരിഞ്ഞ് വീഴുകയായിരുന്നു. പിന്നാലെ വന്ന ക്രെയിന്‍ യുവതിയുടെ തല വഴിയാണ് കയറി ഇറങ്ങിയത്. സംഭവത്തിന് പിന്നാലെ പൊലീസ് ക്രെയിന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

നെരൂളില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് വരും വഴിയാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. റോഡിന്റെ ശോചനീയാവസ്ഥ കാരണമാണ് യുവതി അപകടത്തില്‍ പെട്ടതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ