scorecardresearch

'ഞങ്ങൾക്ക് ഇത്ര പെട്ടെന്ന് എങ്ങനെ തിരിച്ചുപോകാൻ കഴിയും’; എസ്‌ഐആർ ആശങ്കയിൽ കൊച്ചിയിലെ തൊഴിലാളികൾ

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നതിനാൽ, പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഫോമുകൾ നൽകുന്നതിന് കൃത്യസമയത്ത് വീട്ടിലെത്താൻ ശ്രമിക്കുന്നു

അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നതിനാൽ, പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഫോമുകൾ നൽകുന്നതിന് കൃത്യസമയത്ത് വീട്ടിലെത്താൻ ശ്രമിക്കുന്നു

Shaju Philip & Johnson T A
New Update
SIR Form

ഫയൽ ചിത്രം

കൊച്ചി: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം ആരംഭിച്ചതുമുതൽ, ജയ്‌റുൾ മണ്ഡലിന്റെ മനസിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൃത്യസമയത്ത് വീട്ടിലെത്തുക. കേരളത്തിലെ എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ഒരു നിർമ്മാണ തൊഴിലാളിയായ 28 വയസുള്ള മണ്ഡലിന് എപ്പോൾ നാട്ടൽ തിരിച്ചുവരുമെന്ന് ചോദിച്ച് കുടുംബത്തിൽ നിന്ന് നിരന്തരം കോളുകൾ ലഭിക്കുന്നു. പക്ഷേ, മണ്ഡലിന് നാട്ടിലേക്ക് പോകാൻ വേണ്ട പണമില്ല. ''ഫോമുകൾ വീട്ടിൽ കിട്ടിയിട്ടുണ്ട്, ഈ പ്രക്രിയയിൽ പങ്കെടുത്തില്ലെങ്കിൽ വോട്ട് നഷ്ടപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു," അദ്ദേഹം പറഞ്ഞു.

Advertisment

ഇന്ത്യയിലുടനീളമുള്ള പശ്ചിമ ബംഗാൾ കുടിയേറ്റക്കാർക്കിടയിൽ ഇതൊരു ഭയമാണ്. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നതിനാൽ, പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഫോമുകൾ നൽകുന്നതിന് കൃത്യസമയത്ത് വീട്ടിലെത്താൻ ശ്രമിക്കുന്നു. ഫോം ഓൺലൈനായി പൂരിപ്പിക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ഉണ്ടെങ്കിലും, എങ്ങനെ അത് ചെയ്യണമെന്നോ, അതിന് ആവശ്യമായ രേഖകൾ കൊണ്ടുവരാൻ വീട്ടിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് പലർക്കും ഉറപ്പില്ല.

ഒക്ടോബർ 27 ന്, പശ്ചിമ ബംഗാൾ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐ‌ആറിനുള്ള ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്ന പ്രക്രിയ നവംബർ 4 നും ഡിസംബർ 4 നും ഇടയിൽ നടക്കുമെന്നും അതിനുശേഷം കരട് വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കുമെന്നും അതിൽ പറയുന്നു. അവകാശവാദങ്ങളും എതിർപ്പുകളും 2026 ജനുവരി 8 വരെ സമർപ്പിക്കാം, അന്തിമ പട്ടിക ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.

Also Read: ജൽ ജീവൻ മിഷനിലെ അഴിമതി: 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി

Advertisment

കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പാണ്. ഒന്നുകിൽ കൂലി നഷ്ടപ്പെടുത്തി വീട്ടിലേക്ക് മടങ്ങുക, അതല്ലെങ്കിൽ ഇവിടെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുക. കൊച്ചിയിലെ നിർമ്മാണ തൊഴിലാളിയായ 22 വയസ്സുള്ള ഹബീബുള്ള ബിശ്വാസിന് ഇതിൽ ഏതെങ്കിലു ഒന്ന് തിരഞ്ഞെടുക്കണം. മുർഷിദാബാദിൽ താമസിക്കുന്ന അദ്ദേഹം ദുർഗാ പൂജ ആഘോഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് കേരളത്തിലേക്ക് മടങ്ങി എത്തിയത്. ഇപ്പോൾ വീണ്ടും വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

"ഞങ്ങൾക്ക് ഫോമുകൾ നൽകാൻ കുറഞ്ഞത് ആറ് മാസമെങ്കിലും വേണം," ബിശ്വാസ് പറയുന്നു. "വീട്ടിലേക്ക് മടങ്ങാനായി എന്റെ കൈവശം ഇനിയൊരു യാത്രയ്ക്ക് പണമില്ല. കേരളത്തിൽ കനത്ത മഴ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചിരുന്നു, ജോലികൾ പതിവായി കിട്ടാൻ തുടങ്ങിയിട്ടേയുള്ളൂ. ഫോമുകൾ എത്തിയിട്ടുണ്ടെന്ന് എന്റെ മാതാപിതാക്കൾ എന്നോട് പറഞ്ഞു, പക്ഷേ ഞങ്ങൾക്ക് വീട്ടിലേക്ക് ഉടനെ പോകാൻ കഴിയില്ല."

Also Read: എസ്ഐആർ നടപ്പാക്കുന്നത് 'വോട്ടുകൊള്ള' മറച്ചുവയ്ക്കാൻ; ആരോപണവുമായി രാഹുൽ ഗാന്ധി

ബെംഗളൂരുവിൽ, 58 വയസുള്ള മരപ്പണിക്കാരനായ ഷെയ്ഖ് ഷഹ്സാദ തന്റെ മകളോടൊപ്പം കൊൽക്കത്തയിലേക്കുള്ള ട്രെയിനിൽ കയറാൻ ഒരു ട്രെയിൻ സ്റ്റേഷനിൽ കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ തിരിച്ചുപോക്കിനുള്ള ഒരു പ്രധാന കാരണം എസ്‌ഐആർ ആണ്.

“വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പാർട്ടി ആളുകൾ ഞങ്ങളെ സഹായിക്കും,” ഏത് പാർട്ടിയാണെന്ന് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. “ഞങ്ങൾ 80 വർഷത്തിലേറെയായി കൊൽക്കത്തയിൽ വോട്ടർമാരാണ്, പക്ഷേ ഇത്തവണ വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്യുമെന്ന ഭയമുണ്ട്.”

മുംബൈയിലെ മലാഡിൽ, 35 വയസുള്ള മസിബുർ മല്ലിക്ക്, എസ്‌ഐആർ നടപടിക്രമത്തിന് തന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നു. പശ്ചിമ ബംഗാളിലെ ഉലുബേരിയ ജില്ലയിൽ നിന്നുള്ള നിർമ്മാണ തൊഴിലാളിയായ മല്ലിക്, ഭാര്യ മനുജയ്ക്കും മൂന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കൾക്കുമൊപ്പം മുംബൈയിലാണ് താമസിക്കുന്നത്, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങുന്നത് കുടുംബത്തിന് ചെലവേറിയ കാര്യമാണ്.

"ഇപ്പോൾ ഞാൻ പോയാൽ, എന്റെ തൊഴിലുടമകൾ എന്റെ ദിവസ വേതനം വെട്ടിക്കുറയ്ക്കും, എന്റെ കുടുംബത്തിലെ ഏക വരുമാനക്കാരനാണ് ഞാൻ. എന്റെ മൂത്ത മകൾ വികലാംഗയാണ്, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. ഞങ്ങളുടെ രേഖകളുടെ ഫോട്ടോകൾ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്, അവർക്ക് എന്താണ് പറയാനുള്ളത് എന്നതിനെ ആശ്രയിച്ച് ഞങ്ങൾ പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കും," മസിബർ പറഞ്ഞു.

Also Read: മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് ഭക്ഷണം പേപ്പറിൽ; ഹൃദയം തകർന്നുപോയെന്ന് രാഹുൽ ഗാന്ധി

മലാഡിലെ മാൽവാനിയിലുള്ള താരിഫയുടെ വീട്ടിലും ഹൂഗ്ലിയിലേക്ക് മടങ്ങണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. “എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഞങ്ങളെ വിളിച്ചാൽ പോകുകയല്ലാതെ മറ്റ് മാർഗമില്ല. പക്ഷേ എങ്ങനെ പോകും? തൊഴിലാളിയായ എന്റെ ഭർത്താവ് ഞങ്ങളുടെ അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞങ്ങൾ പാടുപെടുകയാണ്,” അവർ പരിഭ്രാന്തിയോടെ പറഞ്ഞു.

എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗുജറാത്തിലെ ജുവലറി യൂണിറ്റുകളിലെ തൊഴിലാളികളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് തൊഴിലാളി സംഘടനകൾ യോഗങ്ങൾ നടത്തിയിട്ടുണ്ട്. "നടപടിക്രമത്തെക്കുറിച്ച് ഞങ്ങൾ ബി‌എൽ‌ഒമാരുമായി സംസാരിച്ചു. എസ്‌ഐ‌ആറിനായി തൊഴിലാളികൾ പശ്ചിമ ബംഗാളിലേക്ക് മടങ്ങേണ്ടതില്ല. ബി‌എൽ‌ഒമാർക്ക് അവരുടെ ബന്ധുക്കൾക്ക് നൽകാൻ കഴിയുന്ന രേഖകളും ഫോട്ടോഗ്രാഫുകളും മാത്രമേ ആവശ്യമുള്ളൂ," രാജ്കോട്ടിൽ ഒരു ആഭരണ നിർമ്മാണ യൂണിറ്റ് ഉടമയും രാജ്കോട്ട് ബംഗാൾ യംഗ് സ്റ്റാർ ഗ്രൂപ്പിന്റെ പ്രസിഡന്റുമായ അലോക്നാഥ് ഷാ പറയുന്നു.

അഹമ്മദാബാദിലെ ഗോൾഡ് മാർക്കർ സമസ്ത് ബംഗാളി സമാജ് അസോസിയേഷന്റെ പ്രസിഡന്റ് അബ്ദുൾ റൗഫ് യാക്കൂബ് ഷെയ്ഖും ഇത്തരം യോഗങ്ങൾ നടത്തിയിട്ടുണ്ട്. "അവിടെ പോയി അത് പൂർത്തിയാക്കേണ്ടവർ പോകണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഗുജറാത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പഴയ വോട്ടർ മാറ്റി ഗുജറാത്തിൽ തന്നെ പുതിയവ നേടുകയും ചെയ്യാം," അദ്ദേഹം പറഞ്ഞു.

ഇതൊക്കെയാണെങ്കിലും ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു. മുംബൈയിലെ അംബുജ്‌വാഡിയിൽ താമസിക്കുന്ന 53 വയസ്സുള്ള അമൽ ബിശ്വാസിന് തന്റെ ഭാര്യയെ എന്തിനാണ് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ താക്കൂർനഗറിൽ തന്റെ കുടുംബത്തിന് വോട്ട് ഇല്ലെങ്കിലും അവിടേക്ക് വിളിച്ചതെന്ന് അമ്പരക്കുന്നു. 

"ഞാൻ 2002 മുതൽ മുംബൈയിലാണ് താമസിക്കുന്നത്, എന്റെ എല്ലാ രേഖകളിലും, അതായത് ആധാർ, റേഷൻ കാർഡ് എന്നിവയിലെല്ലാം എന്റെ മുംബൈ വിലാസമുണ്ട്. ഞങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്ത വോട്ടർമാരാണ്. അതിനാൽ, മുംബൈ വിലാസമുള്ള എന്റെ ഭാര്യയോട് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് ആശയക്കുഴപ്പമുണ്ട്," അദ്ദേഹം പറയുന്നു.

Read More: ഹിന്ദു ധർമം പോലും രജിസ്റ്റർ ചെയ്തിട്ടില്ല: കോൺഗ്രസിന് മറുപടിയുമായി മോഹൻ ഭാഗവത്

Bengal Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: