മുംബൈ: മുംബൈയിലെ ജുഹുവിൽ നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പശ്ചിമബംഗാളിൽനിന്നുള്ള നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേവരെ ആർ.എൻ. കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ