മുംബൈ: ഓടുന്ന ട്രെയിനിൽവച്ച് യുവതിക്ക് ക്രൂര മർദനം. മുംബൈയിൽ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ സുഹൃത്തായ ആൾ ആക്രമിക്കുകയായിരുന്നു. ഇയാൾ യുവതിയെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ടിട്ടും മറ്റു യാത്രക്കാർ തടയാൻ ശ്രമിക്കാതെ നോക്കിനിന്നു. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
രാത്രി 11 നും 11.30 നും ഇടയിലായിരുന്നു സംഭവം. ലോക്കൽ ട്രെയിനിലെ വികലാംഗർക്കുളള കംപാർട്മെന്റിലാണ് യുവതിയും സുഹൃത്തും കയറിയത്. യുവതിയിൽനിന്നും ഇയാൾ വൻതുക കടം വാങ്ങിയിരുന്നു. ഇതിനെ ചൊല്ലിയുളള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇയാൾ യുവതിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും നോക്കി.
യുവതിയെ അതിക്രൂരമായി മർദിക്കുന്നത് കണ്ടിട്ടും സഹയാത്രക്കാർ നോക്കിനിന്നു. ട്രെയിനിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡും വെറുതെ നോക്കിനിൽക്കുകയാണ് ചെയ്തത്. ഒടുവിൽ കംപാർട്മെന്റിലുണ്ടായിരുന്ന വികലാംഗനായ ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
A man mercilessly beats a woman in a running local train in #Mumbai. #Dadar police arrested the accused.
Read more: https://t.co/wtsfDdNvpJ@MumbaiPolice @mumbairailusers @mumbairail @RailMumbai @mumbaitraffic @smart_mumbaikar @IAmMumbaikar @mii_mumbaikar pic.twitter.com/XvNWKutsOw
— Mumbai Live (@MumbaiLiveNews) April 6, 2018