Mumbai Rain: മുംബൈ: രാത്രി ഏകദേശം തുടർച്ചയായി 12 മണിക്കൂറോളം മഴ, പകൽ ഇടയ്ക്കിടെ പെയ്യുന്ന മഴ, ബുധനാഴ്ച മുംബൈയെ നഗരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കാൻ ഈ കനത്ത മഴ കാരണമായി. മുംബൈയിലെ പ്രാന്തപ്രദേശങ്ങളിൽ സീസണിലെ ഏറ്റവും തീവ്രമായ മഴ ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച രാവിലെ വരെ 286.4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായാണ് ഇന്ത്യൻ മെറ്റിയൊരോളജിക്കൽ ഡിപാർട്മെന്റിന്റെ (ഐഎംഡി) കണക്കുകൾ.
നഗരത്തിലെ റോഡ്, റെയിൽ ഗതാഗതത്തെയും നഗരത്തിന്റെ ജീവനാഡി എന്ന് വിശേഷിപ്പിക്കാറുള്ള സബർബൻ റെയിൽ ഗതാഗത്തെയും കനത്ത മഴ ബാധിച്ചു.
റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച മുംബൈയിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു. സെൻട്രൽ, ഹാർബർ ലൈനുകളിലെ സർവീസുകളാണ് ആദ്യ ഘട്ടത്തിൽ നിർത്തിവച്ചത്.
Watch | Traffic snarls in #Mumbai due to heavy rains, waterlogging//t.co/GZyWuzcln2 pic.twitter.com/g6GeP5BGf8
— The Indian Express (@IndianExpress) September 23, 2020
Intense to very intense rainfall is likely to continue in Mumbai during next 2-3 hours.
— India Met. Dept. (@Indiametdept) September 23, 2020
സെൻട്രൽ, വെസ്റ്റേൺ റെയിൽവേ ലൈനുകളിലെ സബർബൻ സർവീസുകൾ പുനരാരംഭിച്ചതായി രാത്രി 10.30ഓടെ അധികൃതർ അറിയിച്ചു. എന്നാൽ ഹാർബർ ലൈനിലെ സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. നഗരത്തിലെ ബിഇഎസ്ടി ബസ് സർവീസുകൾ പലതും കനത്ത മഴയെത്തുടർന്ന് വഴിതിരിച്ചുവിട്ടിരുന്നു.

വെസ്റ്റേൺ ലൈനിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ
ബോംബെ ഹൈക്കോടതിയുടെ പ്രവർത്തനത്തെയും മഴക്കെടുതി ബാധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിർച്വൽ ഹിയറിങ്ങ് അടക്കം നിർത്തിവയ്ക്കാൻ കോടതി തീരുമാനിച്ചിരുന്നു.
അത്യാവശ്യ സാഹചര്യങ്ങളെ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സജ്ജമാക്കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
Read More: 286.4 mm rain, season’s highest, brings Mumbai to a halt
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook