മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു . മുംബൈയിൽ മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. റോഡ് ഗതാഗതത്തെ മഴ സാരമായി ബാധിച്ചു. റോഡുകൾ പലതും വെളളത്താൽ മൂടിയ നിലയിലാണ്. നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്.

റെയിൽ ഗതാഗതത്തെയും മഴ ബാധിച്ചിട്ടുണ്ട്. ലോക്കൽ ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. മഴ മൂലം എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നതെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. മഴ ശക്തിയാർജിക്കുന്നത് കൊങ്കൺവഴി കേരളത്തിലേക്കുൾപ്പെയുള്ള ദീർഘദൂര ട്രെയിനുകളേയും ബാധിച്ചേക്കും. അതേസമയം, വ്യോമഗതാഗതത്തെ മഴ ഇതുവരെ ബാധിച്ചിട്ടില്ല.

വാഡലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിലിടിഞ്ഞുവീണു. ഇതിനോട് ചേർന്ന് പാർക്ക് ചെയ്‌തിരുന്ന 15 ഓളം കാറുകൾ മണ്ണിനടിയിൽപ്പെട്ടു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

താഴ്‌ന്ന പ്രദേശങ്ങളിൽ വെളളം കയറിയ നിലയിലാണ്. ഇതു ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ