മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. അടുത്ത 24 മണിക്കൂർ വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. രണ്ടു ദിവസം തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്താൽ മുങ്ങിയിരിക്കുകയാണ്.

മഴ മൂലം റോഡ് -റെയിൽ ഗതാഗതം താറുമാറായി. നഗരത്തിന്റെ പല ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. റോഡിൽ മുഴുവൻ വെളളം നിറഞ്ഞതിനാൽ വാഹനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. ട്രെയിൻ ഗതാഗതത്തെയും മഴ ബാധിച്ചിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ സമയം വൈകി.

കുർള റെയിൽവേ സ്റ്റേഷൻ

സിയോൺ, ദാദർ, മുംബൈ സെൻട്രൽ, കുർള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങളിൽ വെളളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദാദറിൽ വാഹനങ്ങൾ വെളളത്തിൽ അകപ്പെട്ടപ്പോൾ

ഗാന്ധി മാർക്കറ്റിന് സമീപത്തെ കെട്ടിടം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ