മുംബൈ: മുംബൈയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം അഞ്ചായി. റോഡ്- റെയില്‍ ഗതാഗതത്തെ മഴ സാരമായി ബാധിച്ചു. റോഡുകൾ പലതും വെളളത്താൽ മൂടിയ നിലയിലാണ്. നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. അടുത്ത രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്.

വടലയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ചുമര് തകര്‍ന്ന് വീണ് പാര്‍ക്ക് ചെയ്‌തിരുന്ന 20ഓളം കാറുകള്‍ മണ്ണിനടിയിലായി. 32നില കെട്ടിടത്തിന്റെ ചുമരാണ് തകര്‍ന്നുവീണത്. ബാങ്ക് ജീവനക്കാരും ബിസിനസുകാരും താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നും മുഴവന്‍ പേരേയും ഒഴിപ്പിച്ചു.

ലോക്കൽ ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. മഴ മൂലം എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നതെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. മഴ ശക്തിയാർജിക്കുന്നത് കൊങ്കൺവഴി കേരളത്തിലേക്കുൾപ്പെയുള്ള ദീർഘദൂര ട്രെയിനുകളേയും ബാധിച്ചേക്കും. അതേസമയം, വ്യോമഗതാഗതത്തെ മഴ ഇതുവരെ ബാധിച്ചിട്ടില്ല.

മഴ മുംബൈ വിമാനത്താവളത്തെ ഇതുവരെയും ബാധിച്ചിട്ടില്ല. റോഡിലെ വെളളം കാരണം 50 ബസുകള്‍ വഴിതിരിച്ചുവിട്ടു. പലയിടത്തും റോഡുകള്‍ വിണ്ടുകീറി. പൈദോനിയില്‍ ഒരു കെട്ടിടം തകര്‍ന്നു വീണു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല. നേരത്തേ കേരളത്തിലും മണ്‍സൂണ്‍ മഴ നാശം വിതച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ