Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

കൊറോണ: രോഗം ഭേദമായി തിരിച്ചെത്തിയ കുടുംബത്തെ കയ്യടിച്ച് വരവേറ്റ് അയൽവാസികൾ

നായിഡു ആശുപത്രിയിൽനിന്നും ദമ്പതികൾ പുറത്തേക്കെത്തിയപ്പോൾ മറ്റുളളവർ അവരെ യാത്രയാക്കാനായി റോഡിനിരുവശവും വരിവരിയായിനിന്നു. ”അത് ഹൃദയസ്പർശിയായിരുന്നു,” പൂനെയിലെ ഒരു സ്ഥാപനത്തിലെ സീനിയർ മാനേജറായ ജിവാന്ദർ പറഞ്ഞു

corona virus, ie malayalam

പൂനെ: രാജ്യത്ത് പലയിടത്തും കൊറോണ വൈറസ് ബാധിതർ വിവേചനം നേരിടുമ്പോൾ മഹാരാഷ്ട്രയിൽ രോഗം ഭേദമായി തിരിച്ചെത്തിയവരെ കൈയ്യടിച്ച് സ്വീകരിച്ചിരിക്കുകയാണ് അയൽവാസികൾ. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത കുടുംബത്തിലെ അംഗങ്ങൾക്കാണ് പൂനെയിലെ അയൽവാസികൾ ഗംഭീര വരവേൽപ് ഒരുക്കിയത്.

ചൊവ്വാഴ്ച രാത്രി പൂനെയിലെ നായിഡു ആശുപത്രിയിൽ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു അൻപത്തിയൊന്നുകാരനായ ജിവാന്ദറും നാൽപ്പത്തിനാലുകാരിയായ പ്രശാന്തി അവാട്ടിയും. സംസ്ഥാനത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധിതരായ ഇവരുടെ രണ്ടാമത്തെ ഫലം നെഗറ്റീവായതോടെ 14 ദിവസത്തെ ഐസൊലേഷൻ ബുധനാഴ്ച പുലർച്ചെ 5.30 ന് അവസാനിച്ചു. ബുധനാഴ്ച വൈകീട്ടോടെ ഇവരുടെ മകൾ അങ്കിതയും ആശുപത്രി വിട്ടു. മാർച്ച് 10 ന് നടത്തിയ ടെസ്റ്റിൽ ഇവരുടെ ഫലം പോസിറ്റീവായിരുന്നു.

”ആശ്വാസത്തിന്റെ അർത്ഥം നിങ്ങൾക്ക് ഊഹിക്കാനാവുമോ? ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഞങ്ങൾ ബാഗുകൾ പായ്ക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു” ഗുഡി പട്‌വയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ നാൽപ്പത്തിനാലുകാരിയായ പ്രശാന്തിനി വികാരാധീനയായി പറഞ്ഞു.

നായിഡു ആശുപത്രിയിൽനിന്നും ദമ്പതികൾ പുറത്തേക്കെത്തിയപ്പോൾ മറ്റുളളവർ അവരെ യാത്രയാക്കാനായി റോഡിനിരുവശവും വരിവരിയായിനിന്നു. ”അത് ഹൃദയസ്പർശിയായിരുന്നു,” പൂനെയിലെ ഒരു സ്ഥാപനത്തിലെ സീനിയർ മാനേജറായ ജിവാന്ദർ പറഞ്ഞു.

തങ്ങളുടെ സൊസൈറ്റിയിലേക്കുളള സിൻഹാദ് റോഡിലേക്ക് എത്തിയപ്പോൾ മറ്റൊരു സർപ്രൈസ് കാത്തിരിക്കുന്നുണ്ടായിരുന്നുവെന്ന് ജിവാന്ദർ പറഞ്ഞു. സൊസൈറ്റിയിൽ 7 കെട്ടിടങ്ങളിലായി 350 ഫ്ലാറ്റുകളുണ്ട്. ”അവയിൽ പലതിലും താമസിക്കുന്നവർ ബാൽക്കണിയിലേക്ക് വന്ന് കൈയ്യടിച്ച് ആഹ്ലാദം പങ്കുവച്ചു.” ചിലർ പലചരക്ക് സാധനങ്ങൾ കൊണ്ടുവന്നു, മറ്റുള്ളവർ ഭക്ഷണ പാക്കറ്റുകൾ വാങ്ങിക്കൊണ്ടു വരാമെന്നു പറഞ്ഞതായി പ്രശാന്തിനി കൂട്ടിച്ചേർത്തു.

Read Also: റെയില്‍വേ തീവണ്ടി കോച്ചുകളെ ഐസോലേഷന്‍ വാര്‍ഡുകളാക്കുന്നു

രോഗം പൂർണമായി ഭേദമായി തിരിച്ചെത്തിയ മുംബൈ നഗരത്തിലെ ആദ്യ രണ്ടു കൊറോണ ബാധിതർക്കും സമാന അനുഭവമാണ് ഉണ്ടായത്. മാർച്ച് 11 നാണ് എഴുപതുകാരനും അദ്ദേഹത്തിന്റെ ഭാര്യ അറുപത്തി ഒൻപതുകാരിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ഇരുവരും കസ്തൂർബ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയത്.

അന്ധേരിയിലെ തങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ ഇരുവരും എത്തിയപ്പോഴേക്കും അയൽവാസികളായ നാലുപേർ ചേർന്ന് 69 കാരിയെ പ്ലാസ്റ്റിക് ചെയറിൽ ഇരുത്തിയശേഷം തൂക്കിയെടുത്ത് ലിഫ്റ്റിലേക്ക് കയറ്റുകയും അവിടെനിന്നും രണ്ടാം നിലയിലെ അപ്പാർട്മെന്റിലേക്ക് എത്തിക്കുകയും ചെയ്തതായി ഭർത്താവ് പറഞ്ഞു. ”അവൾക്ക് നടക്കാൻ കഴിയുമായിരുന്നില്ല, അവൾക്ക് വയറ്റിൽ അണുബാധയുണ്ട്,” ഭർത്താവ് പറഞ്ഞു. രണ്ടുപേർക്കും സൊസൈറ്റി അംഗങ്ങൾ അത്താഴവും തയാറാക്കി വച്ചിരുന്നു.

ഈ രോഗം പൂർണമായും ഭേദമാകുന്നതാണെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായതായി താൻ കരുതുന്നതായി അറുപത്തി ഒൻപതുകാരി പറഞ്ഞു. മാർച്ച് 17 ന് യുഎസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, പോസിറ്റീവ് സ്ഥിരീകരിച്ച തന്റെ തൊഴിലുടമകളിലൊരാൾ തന്നെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തി, അയാളിൽനിന്നാണ് തനിക്ക് രോഗം പകർന്നതെന്ന് കരുതുന്നതെന്ന് അവർ പറഞ്ഞു. ”അയാൾ എന്നോട് ക്ഷമ ചോദിച്ചു. ഞാൻ പറഞ്ഞു, താങ്കൾ മനഃപൂർവം ചെയ്തതല്ലല്ലോയെന്ന്.” ആശുപത്രിയിൽ മികച്ച പരിചരണമാണ് തനിക്ക് ലഭിച്ചതെന്നും തന്റെ സംശയങ്ങൾക്കെല്ലാം അവർ മറുപടി നൽകിയെന്നും അറുപത്തി ഒൻപതുകാരി പറഞ്ഞു.

കഴിഞ്ഞ മാസം ദുബായ് സന്ദർശിച്ച 40 പേർ അടങ്ങിയ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു പൂനെ കുടുംബവും മുംബൈയിലെ ദമ്പതികളും. ഈ സംഘത്തിൽ 15 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 25-ാം വിവാഹ വാർഷികം ആഘോഷിക്കാനാണ് പൂനെ കുടുംബം ദുബായിലേക്ക് പോയത്.

Covid-19 Live Updates: ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 21,000 കടന്നു

മാർച്ച് 1 നാണ് സംഘം ഇന്ത്യയിൽ മടങ്ങിയെത്തിയത്. നായിഡു ആശുപത്രിയിൽ സ്വയം പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് ജാവിന്ദറിന് രോഗലക്ഷണങ്ങൾ കണ്ടത്. ഇവരോടൊപ്പം സഞ്ചരിച്ച യാവത്‌മാലിൽനിന്നുളള ഒരാൾക്കും ഇവരെ കൊണ്ടുവന്ന ടാക്സി ഡ്രൈവർക്കും മാർച്ച് 10 ന് രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ എല്ലാവരുടെയും ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു.

പൂനെ കുടുംബത്തിന്റെ ഫലം പോസ്റ്റീവാണെന്ന വാർത്തകൾ പുറത്തുവന്നതോടെ രോഗലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും മുംബൈ ദമ്പതികളും അവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റു നാലുപേരും കസ്തൂർബ ആശുപത്രിയിലെ ഐസൊലേഷനിൽ സ്വയം അഡ്മിറ്റ് ആവുകയായിരുന്നു.

അന്ധേരിയിലെ ദമ്പതികളുടെ സിംഗപ്പൂരിലുളള മകനും യുഎസിലുളള മകളും വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. അന്ധേരിയിൽ ഇവരുടെ അയൽവാസികളായ പലരെയും സ്ക്രീനിങ്ങിന് വിധേയമാക്കിയതായി അന്ധേരി വെസ്റ്റിലെ മെഡിക്കൽ ഓഫീസർ ഡോ.ഗുൽനർ ഖാൻ പറഞ്ഞു. ഇവരുമായി അടുത്ത് ഇടപഴകിയ സഹായി, മെഡിക്കൽ ഷോപ്പ് ഉടമ, സഹോദരൻ, ഡ്രൈവർ എന്നിവരെയെല്ലാം പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു.

Read in English: Recovered, Mumbai, Pune coronavirus cases return home to cheers by neighbours

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mumbai pune coronavirus cases return home to cheers by neighbours

Next Story
റെയില്‍വേ തീവണ്ടി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com