മാര്‍ക്കും തരാം അറ്റന്‍ഡന്‍സും തരാം; ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്ന് അധ്യാപകന്‍

പ്രാക്ടിക്കല്‍ പരീക്ഷയെഴുതാന്‍ അറ്റന്‍ഡന്‍സ് പ്രശ്‌നമായപ്പോള്‍ വിദ്യാര്‍ത്ഥിനി അധ്യാപകനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

tamil nadu,തമിഴ്നാട്, rape,പീഡനം, four member gang, നാലംഗസംഘം,aiadmk,എഐഎഡിഎംകെ ie malayalam,

മുംബൈ: വിദ്യാര്‍ത്ഥിനിയോട് അറ്റന്‍ഡന്‍സ് നല്‍കണമെങ്കിലും പരീക്ഷയ്ക്ക് വിജയിപ്പിക്കണമെങ്കിലും ലൈംഗിക ബന്ധത്തിന് തയ്യാറാകണം എന്നാവശ്യപ്പെട്ട അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ മുംബൈയിലെ കോളേജിലാണ് സംഭവം നടന്നത്.

പത്തൊമ്പതുകാരിയായ വിദ്യാർത്ഥിനിക്ക് ചില വ്യക്തിപരമായ കാരണങ്ങളാല്‍ കെമിസ്ട്രി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പ്രാക്ടിക്കല്‍ പരീക്ഷയെഴുതാന്‍ അറ്റന്‍ഡന്‍സ് പ്രശ്‌നമായപ്പോള്‍ വിദ്യാര്‍ത്ഥിനി അധ്യാപകനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയാണെങ്കില്‍ അറ്റന്‍ഡന്‍സും തരാം തിയറി പരീക്ഷയിലും പ്രാക്ടിക്കല്‍ പരീക്ഷയിലും വിജയിപ്പിക്കുയും ചെയ്യാമെന്ന് അധ്യാപകന്‍ പറഞ്ഞതായി പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 354 (സ്ത്രീത്വത്തെ അപമാനിക്കല്‍) ചുമത്തി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയും തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mumbai professor arrested for demanding sexual favours from student

Next Story
പൊലീസ് വെടിവച്ച് കൊന്നത് കളിത്തോക്കുമായി ‘വിമാനം റാഞ്ചാന്‍’ എത്തിയ ആളെ
The moderation of comments is automated and not cleared manually by malayalam.indianexpress.com