/indian-express-malayalam/media/media_files/2026/01/24/kamaal-r-khan-2026-01-24-10-09-34.jpg)
കമാൽ ആർ ഖാൻ
മുംബൈ: അന്ധേരിയിലെ ലോക്ഖണ്ഡ്‌വാലയിൽ ജനവാസ മേഖലയിൽ വെടിയുതിർത്ത സംഭവത്തിൽ ബോളിവുഡ് നടനും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാനെ (കെ.ആർ.കെ) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഓഷിവാരയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെയും വിവാദ ട്വീറ്റുകളുടെ പേരിൽ കെ.ആർ.കെ മുംബൈ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
Also Read: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു
ആയുധ നിയമപ്രകാരമാണ് നടനെ അറസ്റ്റ് ചെയ്തതെന്നും, വെടിവയ്പിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നു വരികയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ 9) ദീക്ഷിത് ഗെഡാം അറിയിച്ചു. വെള്ളിയാഴ്ച വൈകിയാണ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തന്റെ ലൈസൻസുള്ള തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് ഖാൻ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇദ്ദേഹത്തിന്റെ തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഖാനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ജനുവരി 18-നാണ് സംഭവം നടന്നത്. ലോഖണ്ഡ്‌വാലയിലെ നളന്ദ ബിൽഡിങ്ങിലെ രണ്ടും നാലും നിലകളിൽ താമസിക്കുന്നവർ വെടിയൊച്ച കേൾക്കുകയായിരുന്നു. വീടിന്റെ പുറംഭിത്തിയിൽ പരിശോധിച്ചപ്പോൾ വെടിയുണ്ടയേറ്റ പാടുകളും കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് രണ്ട് വെടിയുണ്ടകളും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
Also Read: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക ; സംഘടന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചെന്ന് യുഎസ്
വലിയ ശബ്ദം കേട്ട് പരിഭ്രാന്തിയിലായ താമസക്കാർ നൽകിയ പരാതിയെത്തുടർന്ന് ഓഷിവാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ, ഫ്ലാറ്റ് ഉടമകൾക്ക് ആരോടും വ്യക്തിപരമായോ ഔദ്യോഗികപരമായോ ഉള്ള ശത്രുതയുള്ളതായി കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തിവരികയാണ്.
Also Read: സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി
കണ്ടെടുത്ത വെടിയുണ്ടകൾ രാസപരിശോധനയ്ക്കായി കലിനയിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
Read More: ട്രംപിന്റെ ബോർഡ് ഓഫ് പീസ്; നയം വ്യക്തമാക്കാതെ ഇന്ത്യ, വിട്ടുനിന്ന് നിരവധി രാജ്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us