scorecardresearch

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ യുവാവിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

റസ്റ്ററസ്റ്റിൽ യുവാവ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഫോൺ പൊട്ടിത്തെറിച്ചത്

റസ്റ്ററസ്റ്റിൽ യുവാവ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഫോൺ പൊട്ടിത്തെറിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ യുവാവിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

മുംബൈ: ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. മുംബൈയിലെ ബാന്ദപ് പ്രദേശത്തെ റസ്റ്ററസ്റ്റിൽ യുവാവ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. അപകടത്തിൽ പരുക്കേറ്റ യുവാവ് ചികിൽസയിലാണ്.

Advertisment

ജൂൺ നാലിനായിരുന്നു സംഭവം. റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിൽനിന്നും പുക ഉയരുന്നതിന്റെയും യുവാവ് ചാടിയെഴുന്നേറ്റ് ഫോൺ വലിച്ചെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഈ സമയത്ത് റസ്റ്ററന്റിൽ ഉണ്ടായിരുന്ന മറ്റുളളവർ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയിലുണ്ട്.

കഴിഞ്ഞ മാർച്ചിൽ ഒഡീഷയിലെ ഖെരിയാകനി ജില്ലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 18 കാരി കൊല്ലപ്പെട്ടിരുന്നു. ഫോൺ ചാർജ് ചെയ്‌തു കൊണ്ട് പെൺകുട്ടി ബന്ധുവിനോട് സംസാരിക്കുകയായിരുന്നു.​ ഇതിനിടയിൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Mumbai Mobile Phone Cctv

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: