ആര്യന്‍ ഖാന് ഗൂഢാലോചനയിൽ പങ്കെന്ന് എൻസിബി; ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ വ്യാഴാഴ്ചയും തുടരും

കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്

aryan khan, shah rukh khan, ie malayalam

മുംബൈ: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലുള്ള വാദം കേൾക്കൽ വ്യാഴാഴ്ചയും തുടരും. മുംബൈ സെഷൻസ് കോടതിയാണ് ജാമ്യാമാപേക്ഷ പരിഗണിക്കുന്നത്. ആര്യന്‍ ഖാന് ഇടക്കാല ജാമ്യം തേടി അഭിഭാഷകന്‍ സതീഷ് മനേഷിന്ദെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ മുംബൈ അർതർ റോഡ് ജയിലിലാണുള്ളത്.

ഹർജിയിൽ പ്രതിഭാഗം അഭിഭാഷകർ അവരുടെ വാദങ്ങൾ ബുധനാഴ്ച ബോധിപ്പിച്ചു. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുമ്മുൻ ധമേച്ച എന്നിവരുടെ അഭിഭാഷകരുടെ വാദങ്ങളാണ് അവസാനിപ്പിച്ചത്.

എൻ‌സി‌ബിക്ക് വേണ്ടി ഹാജരായ എ‌എസ്‌ജി അനിൽ സിങ് ബുധനാഴ്ച തന്റെ വാദങ്ങൾ ആരംഭിച്ചു, വ്യാഴാഴ്ചയും തുടരും.

എൻസിബി ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജാമ്യാപേക്ഷയെ എതിർത്തു, ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയിലും അനധികൃതമായി മയക്കുമരുന്ന് ഉപയോഗിക്കുകയും സംഭരിക്കുകയും ചെയ്തതിലും ആര്യൻ ഖാന് പങ്കുണ്ടെന്ന് വെളിപ്പെട്ടതായി അഭിഭാഷകൻ പറഞ്ഞു. എല്ലാ പ്രതികളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് എൻസിബി അഭിഭാഷകൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്. ആര്യൻ ഖാനെ കൂടാതെ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച, നൂപുർ സാരിക, ഇസ്മീത് സിങ്, മോഹക് ജസ്വാൾ, വിക്രാന്ത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരെയാണ് ശനിയാഴ്ച നടന്ന റെയ്ഡിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.

നിലവിൽ ജുഡീഷ്യയിൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ. ഇവരെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 11 വരെ കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍സിബിയുടെ ആവശ്യം.

Read More: ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസ്; അറിയേണ്ടതെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mumbai ncb drug case aryan khans bail plea hearing

Next Story
ഫീസടയ്ക്കാൻ കഴിയാത്തതിന് പുറത്താക്കൽ, ആത്മഹത്യാശ്രമം; സ്കൂളിന് ഗ്രീഷ്മയുടെ മറുപടി ഒന്നാം റാങ്ക്karnataka, karnataka sslc results, karnataka class 10 results, karnataka sslc exams, karnataka class 10 topper, tumakuru, dakshina kannad
The moderation of comments is automated and not cleared manually by malayalam.indianexpress.com