മുംബൈ: ആഡംബര കപ്പലില്‍നിന്നു ലഹരിമരുന്ന് പിടികൂടിയെന്ന കേസില്‍ ആര്യന് ഖാന് ഉള്‍പ്പെടെ എട്ട് കുറ്റാരോപിതരെ കോടതി ജുഡീഷ്യല്‍ സ്റ്റഡിയില്‍ വിട്ടു. ഇവരെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി)യുടെ ആവശ്യം കോടതി തള്ളി.
എന്‍സിബിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് കോടതി പറഞ്ഞു. അതേസമയം, ആര്യന് ഖാന് ഇടക്കാല ജാമ്യം തേടി അഭിഭാഷകന് സതീഷ് മനേഷിന്ദെ ഹര്‍ജി സമര്‍പ്പിച്ചു. ഇതിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) അനില്‍ സിങ് എതിര്‍ത്തു. ഹര്‍ജി നാളെ രാവിലെ 11 നു പരിഗണിക്കും.
കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്. കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്, അര്‍ബാസ് മര്‍ച്ചന്റ്, മറ്റ് ആറ് കുറ്റാരോപിതര്‍ എന്നിവരെ ഒക്ടോബര്‍ 11 വരെ കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍സിബിയുടെ ആവശ്യം. ആര്യന് ഖാനെ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരെ എന്‍സിബി മുംബൈ എസ്പ്ലനേഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു.