മുംബൈ: സെൻട്രൽ മുംബൈയിലെ സിറ്റി സെന്റർ മാളിൽ വ്യാഴാഴ്ച ഉണ്ടായ തീപിടുത്തത്തിൽ രണ്ട് രക്ഷാപ്രവർത്തകർക്ക് പരുക്കേറ്റു. നഗരത്തിലുടനീളമുള്ള എല്ലാ എഞ്ചിനുകളും സ്ഥലത്തെത്തിയതിനാൽ തീ അണയ്ക്കാൻ സാധിച്ചു.

മാളിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സമീപത്തുള്ള 55 നിലകളുള്ള ഓർക്കിഡ് എൻക്ലേവിലെ 3,500 ഓളം താമസക്കാരെ മുൻകരുതൽ നടപടിയായി മാറ്റി. രണ്ട് അഗ്നിരക്ഷ പ്രവർത്തകർക്ക് പരുക്കേറ്റു. ഇരുവരേയും ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് തീ മാളിന്റെ മൂന്നാം നിലയിലേക്കും വ്യാപിച്ചു. 24 ഫയർ എഞ്ചിനുകളും 16 ജംബോ വാട്ടർ ടാങ്കറുകളും സ്ഥലത്തെത്തി. ചീഫ് ഫയർ ഓഫീസർ, ഫയർമാൻ എന്നിവരുൾപ്പെടെ 250 ഉദ്യോഗസ്ഥർ നിലവിൽ സ്ഥലത്തുണ്ട്.

Read More: ഇന്ത്യ വൃത്തിഹീനം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ട്രംപ്

രണ്ടാം നിലയിലെ കടയിൽ തീപിടുത്തമുണ്ടായതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വാർഡ് അധികൃതർ അറിയിച്ചു. പ്രദേശത്ത് കനത്ത പുകയുണ്ടായതിനാൽ, കടയിലേക്ക് അകത്തേക്ക് പ്രവേശിക്കുന്നതിനായി അഗ്നിരക്ഷാ പ്രവർത്തകർക്ക് മാളിന്റെ ജനാലകൾ തുറക്കേണ്ടിവന്നു.

വാഹനങ്ങൾ പോകുന്നത് തടയുന്നതിനായി ബെലാസിസ് റോഡിന്റെ ഇരുവശങ്ങളും അടച്ചതിനാൽ സംഭവം ഗതാഗത തടസ്സമുണ്ടാക്കി.

പരുക്കേറ്റ അഗ്നിശമന സേനാംഗങ്ങളിൽ ഒരാളായ ഷംറാവു ജലൻ ബഞ്ചാരയെ ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു.

രമേശ് പ്രഭാകർ ചൗഗുലെയുടെ വലതുകൈയ്ക്ക് പരുക്കേറ്റു. രണ്ട് പേരേയും ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

Read in English: Mumbai: Major fire at City Centre mall, 3,500 residents evacuated from adjacent building

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook