മുംബെെ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്‌ട്രയിൽ ഭീഷണിയായി പേമാരിയും. മുംബെെയിൽ അടക്കം അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. പലയിടത്തും മഴ തുടരുന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുംബെെയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ തുടരുകയാണ്. ഇന്ന് രാവിലെ 8.30 മുതൽ 11.30 വരെ പലയിടത്തും നിർത്താതെ മഴ പെയ്‌തു. മുംബെെയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമായി. വെള്ളത്തിനടിയിലായ താഴ്‌ന്ന പ്രദേശങ്ങളിൽ ഗതാഗതം പൂർണമായി സ്‌തംഭിച്ച നിലയിലാണ്. ടിടി ജങ്‌ഷൻ, കിങ് സർക്കിൾ, ധാരാവി എന്നിവിടങ്ങളിലാണ് തുടർച്ചയായി മൂന്ന് ദിവസ മഴ ലഭിച്ചത്.

Read Also: കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ‘അമ്മ’യുടെ യോഗം നിർത്തി പൊലീസ്

അതേസമയം, മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 7,074 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,671 ആയി ഉയർന്നു.

മുംബെെയിലാണ് കോവിഡ് ബാധ ഏറ്റവും രൂക്ഷമായത്. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 83,237 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറില്‍ മുംബൈയില്‍ 68 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook