മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത, ഈജിപ്തിൽ നിന്നുള്ള ഇമാൻ അഹമ്മദ് ഇന്ന് രാത്രിയോടെ അബൂദാബിയിലേക്ക് തിരിക്കുമെന്ന് സൂചന. ഇമാന് ബുധനാഴ്ച്ച പുലര്‍ച്ചെ 2 മണിയോടെ എയര്‍ ആംബുലന്‍സില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഫെബ്രുവരി 11നാണ് സര്‍ജറിക്കായി ഇമാന് മുംബൈയിലെത്തിയത്. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ഇമാന് 300 കിലോയോളം ഭാരം കുറഞ്ഞതായും ആശുപത്രി അദികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് ഇമാന്റെ സഹോദരി രംഗത്തെത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സെയ്ഫീ ഹോസ്പിറ്റലിലാണ് ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിൽ ഇമാനെ പ്രരവേശിപ്പിച്ചിരുന്നത്. 500 കിലോയിലധികം ഭാരമാണ് ഇമാന് വരുമ്പോള്‍ ഉണ്ടായിരുന്നത്.
ഈജിപ്ഷ്യൻ കലാകാരന്മാർ രൂപകൽപ്പന ചെയ്ത പ്രത്യേക കട്ടിലിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നാണ് ഇമാനെ ഇന്നലെ മുംബൈയിലെത്തിച്ചത്.
25 വർഷമായി കിടപ്പിൽ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഇവരെ വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് പ്രത്യേകം സജ്ജമാക്കിയ കട്ടിലിലാണ് എത്തിച്ചത്. ഇവരെ ചികിത്സിക്കാൻ 2 കോടി രൂപ ചിലവഴിച്ച് ഒരു പ്രത്യേക ബ്ലോക്കും ആശുപത്രി അധികൃതർ പണിതു.
അഞ്ച് കിലോഗ്രാം ഭാരത്തോടെയാണ് ഇമാന് ജനിച്ചത്. 11 വയസോടെ നടക്കാന്‍ കഴിയാന്‍ പറ്റാത്തവണ്ണം ഇമാന് ഭാരം കൂടി. പിന്നീടാണ് ഇമാന് മസ്തിഷ്കാഘാതം ഉണ്ടായത്. അന്ന് തൊട്ട് ഇന്നുവരെ പിന്നെ ഇമാന്റെ ജീവിതം കിടക്കയിലായിരുന്നു.