Mumbai Andheri Bridge Collapse: മുംബൈ: കനത്ത മഴയിൽ മുംബൈ അന്ധേരിയിലെ മേൽപ്പാലത്തിന്റെ നടപ്പാത തകർന്നുവീണു. റെയിൽവേ പാളത്തിലേക്കാണ് നടപ്പാത തകർന്നുവീണത്. ഇന്നു രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
പടിഞ്ഞാറന്‍ അന്ധേരിയേയും കിഴക്കന്‍ അന്ധേരിയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടപ്പാതയാണ് തകര്‍ന്നു വീണത്. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് സബർബൻ ലോക്കൽ ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. മേൽപ്പാലത്തിലൂടെയുളള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
#Mumbai — Rescue operations underway at Andheri Station, Mumbai. //t.co/sY9xU1YHPU pic.twitter.com/3SUyLp1BEf
— The Indian Express (@IndianExpress) July 3, 2018
പൊലീസും ദുരന്തരനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ റെയിൽവേപാളത്തിൽനിന്നും നീക്കം ചെയ്യാനുളള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. ദിവസവും നൂറുകണക്കിന് പേരാണ് ഈ നടപ്പാത ഉപയോഗിക്കുന്നത്.

Express Photo/Tabassum Barnagarwala
ഇന്നലെ മുതൽ മുംബൈയിൽ കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. റോഡ് ഗതാഗതത്തെയും മഴ ബാധിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook