മുംബൈ: ഭക്ഷണം മോശമാണെന്ന് പറഞ്ഞ ആൾക്കുനേരെ കടയുടമ തിളച്ച എണ്ണ കോരി ഒഴിച്ചു. മുംബൈയിലെ തെരുവോരത്ത് പ്രവർത്തിക്കുന്ന ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വ്യക്തിയും കടയുടമയും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി രൂക്ഷമായ രീതിയിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനുപിന്നാലെ ഒരുകൂട്ടം പേർ ചേർന്ന് കടയുടമയ്ക്കു നേരെ ആക്രമണം നടത്തി. ഒടുവിൽ കടയുടമ ഇവർക്കുനേരെ തിളച്ച എണ്ണ കോരിയൊഴിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. പരുക്കേറ്റ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് ഓഫിസർ പറഞ്ഞു. അതേസമയം, കട നശിപ്പിച്ചുവെന്നും ജീവനക്കാരെ അപമാനിച്ചുവെന്നും കാണിച്ച് കടയുടമയും പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ