മുംബൈ: മുംബൈ പരേലിലെ ഫ്ലാറ്റിൽ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ടോളം ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
അരുൺ തിവാരി എന്ന വ്യക്തിയാണ് അപകടത്തിൽ മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴക്കും മരണം സംഭവിച്ചിരുന്നു എന്നാണ് അറിയുന്നത്.
മുംബൈ മേയർ കിഷോരി പഡ്നേക്കർ, മുനിസിപ്പൽ കമ്മീഷണർ ഐ എസ് ചഹൽ, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ 19-ാം നിലയിൽ മുഴുവൻ തീ പടർന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.
കെട്ടിടത്തിന്റെ 20 -ാം നിലയിലും 19-ാം നിലയിലും കുടുങ്ങി കിടന്ന ആളുകളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയതായി മുൻസിപ്പൽ കമ്മീഷണർ ചഹൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
19-ാം നിലയിലുള്ള 1902 നമ്പർ ഫ്ലാറ്റിൽ നിന്നുമാണ് തീപടർന്നതെന്ന് 1904 നമ്പർ ഫ്ലാറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി പറഞ്ഞു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നും കെട്ടിടത്തിലെ അഗ്നിശമന സംവിധാനം പ്രവർത്തിക്കുന്നിലായിരുന്നെന്നും മേയർ പഡ്നേക്കർ പറഞ്ഞു.
Also Read: നൂറ് കോടി വാക്സിനേഷൻ വെറും സംഖ്യയല്ല, നവഭാരതത്തിന്റെ പ്രതിഫലനം: പ്രധാനമന്ത്രി