മുംബൈ: മുംബൈ സൺ റൈസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തതിൽ കോവിഡ് ചികിത്സയിലായിരുന്നവരാണ് മരിച്ചത്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മരണം സംഭവിച്ചതെന്നും 70 പേരെ രക്ഷപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ തീപിടുത്തതിന് മുൻപ് തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നെന്നും സംഭവത്തിനുശേഷം ചില രോഗികളെ കാണാതായതായും സൺറൈസ് ഹോസ്പിറ്റൽ സിഇ ഹഫീസ് റഹ്മാൻ പറഞ്ഞു.
WATCH | Fire at Dreams Mall in Mumbai’s Bhandup West; at least four dead
by Deepak Joshi
Read more: https://t.co/YGYPpOe6wI pic.twitter.com/2lKfHr2Ood
— The Indian Express (@IndianExpress) March 26, 2021
WATCH | The fire broke out at Dreams Mall, in which there is a Covid-19 hospital. Over 70 patients were evacuated
by Deepak Joshihttps://t.co/YGYPpOe6wI pic.twitter.com/a1VeoDTo5G
— The Indian Express (@IndianExpress) March 26, 2021
മുപ്പതോളം രോഗികളെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ മുളുന്ദ് ജംബോ സെന്ററിലേക്ക് മാറ്റി. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. രണ്ടു പേർ ഐസിയുവിലും രണ്ടു പേർ വെന്റിലേറ്ററിലുമാണ്. കോവിഡ് ബാധിതരല്ലാത്തവരെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് പ്രവേശിച്ചിരിക്കുന്നത്.
മൂന്നു നിലയുള്ള ഡ്രീംസ് മാളിന്റെ ആദ്യ നിലയിൽ നിന്ന് ഏകദേശം പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയിലാണ് സൺറൈസ് ഹോസ്പിറ്റലിൽ സ്ഥിതിചെയ്യുന്നത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തീപിടിത്തത്തിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ചികിത്സയിലായിരുന്നവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നും മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Real Also: നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശുപത്രിയില്‍