മുംബൈ ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസ്: ആര്യൻ ഖാൻ അടക്കം എട്ട് പേരെ റിമാൻഡ് ചെയ്തു

ആര്യന്റെ ഫോണിൽ ‘ഞെട്ടിപ്പിക്കുന്ന, കുറ്റകരമായ വസ്തുക്കൾ’ കണ്ടെത്തിയെന്ന് എൻ‌സി‌ബി

Mumbai NCB drug case, Aryan Khan case, Aryan Khan arrest, Aryan Khan latest news, Mumbai NCB raid, cruise ship drug raid case, Sha Rukh Khan, latest news, indian express malayalam, ie malayalam
ആര്യൻ ഖാൻ എൻസിബി ഉദ്യോഗസ്ഥർക്കൊപ്പം

മുംബൈ: മുംബൈ ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ അടക്കം എട്ട് പ്രതികളെ ഈ മാസം ഏഴ് വരെ നാർകോടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാത്രി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. ഒക്ടോബർ 11 വരെ എൻ‌സി‌ബി ആര്യന് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. ആര്യന്റെ ഫോണിൽ ‘ഞെട്ടിപ്പിക്കുന്ന, കുറ്റകരമായ വസ്തുക്കൾ’ കണ്ടെത്തിയെന്ന് എൻ‌സി‌ബി പറഞ്ഞിരുന്നു.

ആര്യന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മനേഷിന്ദെ തന്റെ കക്ഷിക്കാരനിൽ നിന്ന് പിടിച്ചെടുത്ത ഒരു വസ്തുവും എൻഡിപിഎസ് നിയമത്തിന് വിരുദ്ധമല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. “മറ്റേതെങ്കിലും വ്യക്തിയിൽ നിന്ന് (കൂട്ടുപ്രതി) എന്തെങ്കിലും വസ്തു പിടിച്ചെടുക്കുകയാണെങ്കിൽ, അത് എന്റെ കക്ഷിയെ കസ്റ്റഡിയിലെടുക്കാൻ ഒരു കാരണവും ആവുന്നില്ല,” എന്നും അദ്ദേഹം പറഞ്ഞു.

Also Read: ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസ്; അറിയേണ്ടതെല്ലാം

മൂവർക്കെതിരെയും വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ രൂപത്തിൽ തെളിവ് ഉണ്ടെന്ന് എൻസിബി നേരത്തെ പറഞ്ഞിരുന്നു. ഇത് ലഹരി മരുന്ന് വിൽപനക്കാരും വിതരണക്കാരുമായി ഇവർ പതിവായി ബന്ധം പുലർത്തിയതിന് തെളിവാണെന്നും എൻസിബി പറയുന്നു. നിയമവിരുദ്ധമായ ലഹരി വസ്തുക്കൾ കൈവശം വയ്ക്കുന്നത്, ഉപഭോഗം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് മൂന്നുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.

ആര്യൻ ഖാനെ കൂടാതെ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച, നൂപുർ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, വിക്രാന്ത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരെയാണ് ശനിയാഴ്ച നടന്ന റെയ്ഡിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mumbai cruise ncb raid drugs srk aryan khan updates

Next Story
ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടംബത്തിന് 45 ലക്ഷം രൂപ ധനസഹായം, ജോലിLakhimpur-Kheri Violence Latest Updates,UP News,Uttar Pradesh news,Uttar Pradesh violence,Lakhimpur-Kheri Violence Latest News, Lakhimpur Kheri, Lakhimpur Kheri violence, Ajay Mishra Teni, Ashish Mishra Teni, Yogi Adityanath, Mayawati, Rahul Gandhi, Priyanka Gandhi Vadra,Akhilesh Yadav,BJP,Yogi Adityanath, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X