Latest News

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് നിലവിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുള്ളത്

Aryan Khan, Cruise ship drug case, Aryan Khan bail, Narcotics Control Bureau, NCB Aryan Khan, Sha Rukh Khan, Aryan Khan drug case, Aryan Khand drug case news, Arbaaz, Munmun Dhamecha, latest news, malayalam news, indian express malayalam, ie malayalam

മുംബൈ: ലഹരി മരുന്നു കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി. മുംബൈ പ്രത്യേക കോടതിയാണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.

സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുപത്തി മൂന്നുകാരനായ ആര്യന്‍ ഖാന്‍. മുംബൈ തീരത്തുണ്ടായിരുന്ന ആഡംബരക്കപ്പലില്‍നിന്ന് ഒക്ടോബർ രണ്ടാം തീയതിയാണ് ആര്യന്‍ ഖാനെയും സുഹൃത്ത് അബ്ബാസ് മര്‍ച്ചന്റിനെയും മോഡല്‍ മുന്‍മും ധമേച്ചയെയും ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തത്.

ആര്യൻ ഖാൻ കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അഭിഭാഷകൻ ജാമ്യാപേക്ഷ വാദത്തിനിടെ കോടതിയിൽ പറഞ്ഞിരുന്നു. എല്ലാ രാജ്യങ്ങളും മയക്കുമരുന്ന് കടത്തും മയക്കുമരുന്ന് ദുരുപയോഗവും ഗൗരവമായി കാണണമെന്ന് അന്താരാഷ്ട്ര കൺവെൻഷൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അത് സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും ബാധിക്കുന്നുവെന്നും എൻസിബിയുടെ അഭിഭാഷകൻ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) അനിൽ സിങ് പറഞ്ഞു.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) എതിര്‍ത്തിരുന്നു. ലഹരിമരുന്നുകള്‍ ശേഖരിക്കുന്ന രാജ്യാന്തര ശൃംഖലയുടെ ഭാഗമായ ചില വ്യക്തികളുമായി ആര്യന്‍ ഖാന്‍ ബന്ധപ്പെട്ടിരുന്നതായി എന്‍സിബി സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

Read More: ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസ്; അറിയേണ്ടതെല്ലാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mumbai court rejects bail application of aryan khan

Next Story
‘അയലത്ത്’ നിന്നും അതിര്‍ത്തി കടന്ന് 2000 രൂപയുടെ വ്യാജനെത്തുന്നു; വ്യാജനെ തിരിച്ചറിയാന്‍ ഇതാ എളുപ്പവഴികള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com