മുംബൈ: റെയിൽവേയിൽ നിയമനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ച് ലോക്കൽട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി ഉദ്യോഗാർഥികളുടെ സമരം. നിയമനങ്ങൾ നടത്താത്ത റയിൽവേയുടെ നടപടിക്കെതിരെയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് 500 ഓളം വരുന്ന ഉദ്യോഗാർത്ഥികൾ റെയിൽവേ ട്രാക്ക് തടഞ്ഞ് പ്രതിഷേധിച്ചത്.

നാലു വർഷമായി റയിൽവേയിൽ നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ഉദ്യോഗാർത്ഥികളുടെ സമരം മൂലം സബർബൻ റയിലിന്റെ ദാദർ – മാട്ടുംഗ സ്റ്റേഷനുകൾക്കിടയിൽ ഇന്നുരാവിലെ ഏഴുമുതൽ ഗതാഗതം തടസപ്പെട്ടു. ലോക്കൽ ട്രെയിനിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേർ ഇതോടെ ദുരിതത്തിലായി. ട്രാക്കിൽ നിന്ന് സമരക്കാരെ നീക്കാനുള്ള ശ്രമത്തിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് ലാത്തിച്ചാർജ് വീശി. ഇതിൽ ഏതാനും പേർക്ക് പരുക്കേറ്റു.

വിഷയം ചർച്ച ചെയ്യാമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ നൽകിയ ഉറപ്പിനെത്തുടർന്ന് ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു. ഇതോടെ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ