മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 12 ആയി

ചിലര്‍ ഇപ്പോഴും തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 12 ആയി. ചിലര്‍ ഇപ്പോഴും തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 11.40 നാണ് കെട്ടിടം തകര്‍ന്നുവീണത്. ദുരന്ത നിവാരണ സേന അംഗങ്ങളും മുംബൈ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലെവല്‍ 2 അപകടമായാണ് അധികൃതര്‍ ഇതിനെ കണക്കാക്കിയിരിക്കുന്നത്. ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നുവീണത്.

ഹിമാചല്‍ പ്രദേശില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചിരുന്നു. 11 പേരാണ് ഈ അപകടത്തിൽ മരിച്ചത്.  ഹിമാചല്‍ പ്രദേശിലെ സോളാന്‍ പ്രവിശ്യയില്‍ കുമര്‍ഹാത്തിക്ക് സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിലെ ഹാളില്‍ ആര്‍മി ഉദ്യോഗസ്ഥരുടെ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. അപകടത്തിൽ മരിച്ചവരെല്ലാം ആർമി ഉദ്യോഗസ്ഥരായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mumbai building collapsed two dead

Next Story
‘പന്ത് സ്പീക്കറുടെ കോര്‍ട്ടില്‍’; വിമത എംഎല്‍എമാരുടെ കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതിSC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com