മുംബൈ: മഹാരാഷ്ട്രയിൽ സ്കൂൾ കുട്ടികളുമായി പോയ ബോട്ട് അപകടത്തിൽപെട്ടു. മുംബൈയിൽനിന്നും 135 കിലോമീറ്റർ അകലെയുളള ദഹാനുവിലെ പർണക ബീച്ചിനു സമീപത്തായി 40 കുട്ടികളുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്. 32 കുട്ടികളെ രക്ഷപ്പെടുത്തി. കാണാതായ കുട്ടികൾക്കായുളള തിരച്ചിൽ തുടരുകയാണ്.

ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. കുട്ടികളുമായി പോയ ബോട്ട് അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ച ഉടൻ പൊലീസും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും 32 കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായ കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഓഫീസർ പറഞ്ഞു.

കോസ്റ്റ് ഗാർഡിന്റെയും തീരദേശവാസികളുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം. ബോട്ട് അപകടത്തിൽപെടാനുളള കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ