മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണിൽ സംസാരിച്ച യാത്രക്കാരനെ പൊലീസിൽ ഏൽപ്പിച്ച ഊബർ ഡ്രൈവറെ ആദരിച്ച് ബിജെപി. സാന്തക്രൂസ് പൊലീസ് സ്റ്റേഷനു സമീപത്തായി നടന്ന ആദരിക്കൽ ചടങ്ങിൽ മുംബൈ ബിജെപി പ്രസിഡന്റ് എം.പി.ലോധയും മറ്റു നിരവധി ബിജെപി നേതാക്കളും പങ്കെടുത്തു.
ഒരു പൗരന്റെ കടമയാണ് അയാൾ ചെയ്തത്. അയാളെ പുറത്താക്കിയ ഊബറിന്റെ നടപടി തെറ്റാണെന്ന് ലോധ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവത്തിനുപിന്നാലെ ഡ്രൈവർ റോഹിത് സിങ്ങിനെ ഊബർ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഊബർ ആപ്പ് ഉപയോഗിക്കുന്നത് താൽക്കാലികമായി നിരോധിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് കമ്പനി ഡ്രൈവറെ അറിയിച്ചത്.
रोहित गौर…. नागरिकता संशोधन कानून के खिलाफ राष्ट्र विरोधी षड्यंत्र कर रहे उबर टैक्सी यात्री को जिन्होंने पुलिस को सौंपा। रोहित गौर को सांताक्रुज पुलिस थाने में बुलाकर मुंबई की जनता की ओर से उनका अभिनंदन किया एवं अलर्ट सिटिज़न अवार्ड से सम्मानित किया। pic.twitter.com/hct3ReNjgK
— Mangal Prabhat Lodha (@MPLodha) February 8, 2020
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ ബപ്പാദിത്യ സര്‍ക്കാറിനെയാണ് ഡ്രൈവർ പൊലീസിൽ ഏൽപ്പിച്ചത്. ബുധനാഴ്ച രാത്രി മുംബൈയിലാണ് സംഭവം നടന്നത്.
Read Also: കന്നി വോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധിയുടെ മകൻ
ജുഹുവില്‍ നിന്ന് രാത്രി 10.30ഓടെ കുര്‍ളയിലേക്ക് ഊബര്‍ കാര്‍ വിളിച്ച സര്‍ക്കാര്‍ യാത്രയ്ക്കിടെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എടിഎമ്മില്‍ കയറി പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വാഹനം നിര്‍ത്തി പുറത്തിറങ്ങുകയും പിന്നീട് പൊലീസുമായി തിരിച്ചുവരികയുമായിരുന്നു.

ഊബര്‍ ഡ്രൈവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിരന്തരം ആവശ്യപ്പെട്ടതായി സർക്കാർ പറഞ്ഞു. പുലർച്ചെ 1.30 ഓടെയാണ് സർക്കാറിനെ പൊലീസ് വിട്ടയച്ചത്.