മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തയ്‌ബ ഓപ്പറേഷൻ കമാൻഡറുമായ സാക്കി ഉർ റഹ്മൻ ലഖ്‌വി (61) പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി. മുംബൈ ആക്രമണക്കേസില്‍ ലഖ്‍വി നേരത്തേ അറസ്റ്റിലായിരുന്നു. 2015 ലാണ് ജാമ്യത്തിലിറങ്ങിയത്.
Read Also: കോവിഡ് വാക്സിൻ ആദ്യം ആർക്കൊക്കെ, വിതരണം എന്നു മുതൽ? അറിയേണ്ടതെല്ലാം
‘തീവ്രവാദ ധനസഹായത്തിനായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഒരു ഡിസ്‌പെൻസറി നടത്തുന്നുവെന്നാണ് ലഖ്‌വിക്കെതിരെ ആരോപണം. അദ്ദേഹവും മറ്റുള്ളവരും ഈ ഡിസ്പെൻസറിയിൽ നിന്ന് ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ടുകൾ കൂടുതൽ തീവ്രവാദ ധനസഹായത്തിനായി ഉപയോഗിക്കുകയും ചെയ്തു. വ്യക്തിഗത ചെലവുകൾക്കായി അദ്ദേഹം ഈ ഫണ്ടുകൾ ഉപയോഗിച്ചു,’ പഞ്ചാബ് ഭീകരവിരുദ്ധ വകുപ്പ് വ്യക്തമാക്കി.