scorecardresearch

Delhi Red Fort Blast: ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

ഡൽഹി പോലീസിന്റെ ഒന്നിലധികം സംഘങ്ങൾ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, കാർ ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് എവിടെയൊക്കെ പോയെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു

ഡൽഹി പോലീസിന്റെ ഒന്നിലധികം സംഘങ്ങൾ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, കാർ ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് എവിടെയൊക്കെ പോയെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു

author-image
WebDesk
New Update
delhi blast 05

എക്സ്പ്രസ് ഫൊട്ടോ: പ്രവീൺ ഖന്ന

Delhi Red Fort Blast: ന്യൂഡൽഹി: നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിനുശേഷമാണ് ഡൽഹിയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ ആദ്യം രാവിലെ 7.30 ഓടെ ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിക്ക് പുറത്ത് എത്തിയെന്നും പിന്നീട് തിങ്കളാഴ്ച രാവിലെ 8.13 ഓടെ ബദർപൂർ ടോൾ ബൂത്തിൽ നിന്ന് ഫരീദാബാദ് റോഡ് വഴി തലസ്ഥാനത്തേക്ക് കടന്നതായും ഡൽഹി പോലീസ് സ്ഥിരീകരിച്ചത്. 

Advertisment

ഡൽഹി പോലീസിന്റെ ഒന്നിലധികം സംഘങ്ങൾ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, കാർ ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് എവിടെയൊക്കെ പോയെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. "ഡൽഹിയിൽ പ്രവേശിക്കുന്നതിനു മുമ്പ്, രാവിലെ 7.30 ഓടെ ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിക്ക് പുറത്ത് കാർ ആദ്യം കണ്ടു. പിന്നീട്, രാവിലെ 8.13 ഓടെ ബദർപൂർ ടോൾ ബൂത്തിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. ഓഖ്‌ല ഇൻഡസ്ട്രിയൽ ഏരിയയിലെ മോദി മില്ലിന് സമീപമുള്ള ഒരു പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് കാർ അവസാനമായി കണ്ടത്," വൃത്തങ്ങൾ പറഞ്ഞു.

Also Read: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ഡൽഹി പോലീസിന്റെ പ്രത്യേക യൂണിറ്റുകൾ പ്രവർത്തനക്ഷമമാണ്, അവർക്കെല്ലാം പ്രത്യേക ജോലികൾ നൽകിയിട്ടുണ്ട്. ഡൽഹിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കാറിന്റെ പാത ട്രാക്ക് ചെയ്യാൻ ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, കോട്‌വാലി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഡിസ്ട്രിക്റ്റ്) രാജ ബന്തിയ പറഞ്ഞു. “എൻഎസ്ജി, ഡൽഹി പോലീസ്, എഫ്‌എസ്‌എൽ എന്നിവയിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തുണ്ട്, കുറ്റകൃത്യം നടന്ന സ്ഥലം മുഴുവൻ അന്വേഷിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണ്,” ബന്തിയ പറഞ്ഞു.

Advertisment

Also Read: ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയത് പുൽവാമ സ്വദേശിയായ ഡോക്ടറെന്ന് പോലീസ് സംശയം

"പാർക്കിങ് സ്ഥലത്തുനിന്നും കാർ പുറത്തിറങ്ങുന്ന സമയത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്," വൃത്തങ്ങൾ പറഞ്ഞു. ദാര്യ ഗഞ്ച്, ചെങ്കോട്ട പ്രദേശം, കശ്മീരി ഗേറ്റ്, സുനേരി മസ്ജിദിന് സമീപം എന്നിവിടങ്ങളിലും കാർ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പാർക്കിങ് സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഡ്രൈവർ സീറ്റിലിരുന്ന ഒരാൾ പാർക്കിങ് സ്ലിപ്പ് പോലെ തോന്നിക്കുന്ന ഒന്ന് എടുക്കുന്നത് കാണാം.

Also Read: ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശി ഹ്യുണ്ടായ് ഐ20 കാർ വാങ്ങിയത് ഒരാഴ്ച മുൻപ്

കാറിൽ ഒന്നിലധികം യാത്രക്കാർ ഉണ്ടായിരുന്നതായി സംഭവത്തിന് ശേഷം ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഒരാളെ മാത്രമാണ് കാണാൻ കഴിയുന്നത്. അതിനുശേഷം മറ്റാരെങ്കിലും കയറിയോയെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

Read More: ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഏറ്റവും പുതിയ ഉടമ പുൽവാമ സ്വദേശി; അടിമുടി ദുരൂഹത

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: