ന്യൂഡൽഹി: മിനിമം ബാലൻസിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് അധികനേട്ടം ഉണ്ടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്സഭയിലാണ് ബാങ്കിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

സാധാരണക്കാരുടെ അക്കൗണ്ടുകളിൽ നിന്ന് പിടിച്ചുപറി നടത്തിയാണ് ബാങ്ക് നേട്ടമുണ്ടാക്കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ 1771 കോടി രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഡിസംബർ വരെ സ്റ്റേറ്റ് ബാങ്ക് ഈടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കമുള്ള ബാങ്കുകൾ എസ്ബിഐയിൽ ലയിച്ച ശേഷമാണ് ഈ അധികനേട്ടം ബാങ്കിന് ലഭിച്ചത്.

2017 ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള ക​ണക്ക് പ്രകാരം 2,320.96 കോ​ടി രൂപയാണ് വിവിധ ബാങ്കുകൾ ഇത്തരത്തിൽ നേടിയത്. ഇതിൽ 76 ശതമാനത്തിലേറെയും സ്റ്റേറ്റ് ബാങ്കിനാണ് ലഭിച്ചത്. ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് കൊള്ളലാഭം നേടിയെന്ന് പാർലമെന്റംഗം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ