/indian-express-malayalam/media/media_files/uploads/2021/10/Mullaperiyar-Dam-mulla-periyar.jpg)
ലോകത്തെ ഏറ്റവും അപകടരമായ അണക്കെട്ടിൽ മുല്ലപ്പെരിയാറും വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ലേഖനം
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മേൽനോട്ടസമിതി ഇന്ന് സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ മേൽനോട്ട സമിതി ഇന്നലെ യോഗം ചേർന്നിരുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ കുറവ് മതിയെന്നാണ് സമിതിയുടെ തീരുമാനം എന്നാണ് വിവരം.ഇതായിരിക്കും കോടതിയെ അറിയിക്കുക. സമിതിയുടെ നിലപാട് അനുസരിച്ചു സുപ്രീം കോടതി ഉത്തരവുണ്ടായേക്കും. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
2018ലെ പ്രളയ സമയത്ത് ജലനിരപ്പ് 139 അടിയായി നിലനിർത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിലവിലെ സഹചാര്യത്തിൽ അതേ രീതിയിൽ ജലനിരപ്പ് ക്രമീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ ഡാമിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു.
Also Read: വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
അതേസമയം, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉന്നതതല സമിതി യോഗത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിലനിര്‍ത്താൻ തമിഴ്നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിർണയിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് മറുപടിയായാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അണക്കെട്ടിൽ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അതിനാൽ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.