ന്യൂഡൽഹി: മുലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്രം. അണക്കെട്ടിന് ഇപ്പോൾ ബലക്ഷയമില്ലെന്നും ഡാം വളരെ സുരക്ഷിതമാണെന്നാണ് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ലോക്സഭയിൽ പറഞ്ഞു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യവുമായി ബന്ധപ്പെട്ട് സഭയിൽ നടന്ന ചർച്ചയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. വിഷയത്തിൽ കേരള – തമിഴ്നാട് എംപിമാർ തമ്മിൽ സഭയിൽ വാക്കുതർക്കമുണ്ടായി.

Also Read: ‘പാമ്പുകടിച്ചെന്ന് ഷെഹല പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല’; സ്‌കൂളിനെതിരെ വിദ്യാര്‍ഥികള്‍

അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാകാലങ്ങളിൽ സ്വീകരിക്കാറുണ്ടെന്നും ഈ സാഹചര്യത്തില്‍ പുതിയ ഡാം എന്നൊരു നിര്‍ദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതോടെ നിലവിലെ ഡാം സുരക്ഷിതമെന്ന് മന്ത്രി പറയുമ്പോൾ പുതിയ ഡാമിന്റെ ആവശ്യമുണ്ടോ എന്ന കാര്യം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കേണ്ട ആവശ്യമെന്തെന്ന് ഡിഎംകെയുടെ എം.പി.രാജ ചോദിച്ചു.

Also Read: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി

പുതിയ ഡാം എന്ന നിര്‍ദേശം നടപ്പിലാകണമെങ്കില്‍ കേരളവും തമിഴ്‌നാടും ഒരുമിച്ചു നിന്നേ മതിയാകൂവെന്ന് ഗജേന്ദ്ര സിങ് പറഞ്ഞു. അതേസമയം കേരള സര്‍ക്കാരിന്റെ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറന്‍സ് തയാറാക്കിയിട്ടുണ്ട്. ഇവ പരിശോധിച്ച് പരിസ്ഥിതി മന്ത്രാലയം ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook