/indian-express-malayalam/media/media_files/uploads/2022/10/Mulayam-Singh.jpg)
രാഷ്ട്രീയ വൃത്തങ്ങൾക്കിടയിൽ "നേതാജി" എന്നാണ് 82 കാരനായ മുലായം സിങ് യാദവ് അറിയപ്പെട്ടിരുന്നത്. മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ അദ്ദേഹം എട്ട് തവണ സംസ്ഥാന നിയമസഭയിലേക്കും ഏഴ് തവണ പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഗുസ്തിക്കാരനും അധ്യാപകനും രാഷ്ട്രീയക്കാരനുമായി മാറിയ അദ്ദേഹം കേന്ദ്ര പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇറ്റാവാഹ് ജില്ലയിലെ സഫായി ഗ്രാമത്തിൽനിന്നുള്ള മുലായത്തിന്റെ ഒരു രാഷ്ട്രീയക്കാരനിലേക്കുള്ള യാത്ര, 1980-കളിലും 1990-കളിലും മണ്ഡല്-കമണ്ഡല് രാഷ്ട്രീയത്തിന്റെ കാലഘട്ടം മുതൽ, 2012-ൽ അദ്ദേഹം തന്റെ മകൻ അഖിലേഷ് യാദവിന് ഭരണം കൈമാറുന്നതുവരെയുള്ള യുപിയുടെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കോളേജ് ജീവിത കാലത്തുനിന്നാണ് യുപി രാഷ്ട്രീയത്തിലേക്കുള്ള മുലായത്തിന്റെ വരവ്. മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) യുപിയിൽ രാഷ്ട്രീയ മേൽക്കൈ നേടാൻ തുടങ്ങിയത് കോൺഗ്രസ് പാർട്ടിയെ വശത്താക്കാൻ കാരണമായി. ഒരു സോഷ്യലിസ്റ്റ് നേതാവായി ഉയർന്നുവന്ന മുലായം, കോൺഗ്രസ് ഒഴിച്ചിട്ട രാഷ്ട്രീയ ഇടം പിടിച്ചടക്കി, ഒബിസി പ്രവർത്തകനായി സ്വയം സ്ഥാപിച്ചു. 1989ൽ യുപിയുടെ 15-ാമത് മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത ശേഷം കോൺഗ്രസിന് ഒരിക്കലും സംസ്ഥാനത്ത് അധികാരത്തിൽ വരാനായില്ല.
/indian-express-malayalam/media/media_files/uploads/2022/10/Mulayam-Singh1.jpg)
1967 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ (എസ്എസ്പി) സ്ഥാനാർത്ഥിയായി ഇറ്റാവാഹ് ജില്ലയിലെ ജസ്വന്ത് നഗർ അസംബ്ലി മണ്ഡലത്തിൽ വിജയിച്ചുകൊണ്ട് 28-ാം വയസ്സിൽ അദ്ദേഹം ആദ്യമായി മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ചരൺ സിങ്ങിന്റെ പാർട്ടിയായ ഭാരതീയ ക്രാന്തി ദൾ, പിന്നീട് ഭാരതീയ ലോക്ദൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട, 1989-ൽ ജനതാദൾ സ്ഥാനാർത്ഥിയായി, 1991-ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി, 1992 ൽ സ്വന്തം സമാജ്‌വാദി പാർട്ടി രൂപീകരിക്കുന്നതിന് മുമ്പ് ഏഴ് തവണ കൂടി അദ്ദേഹം വിജയിച്ചു. 1996-ൽ മുലായം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ സഹോദരൻ ശിവപാൽ സിങ് യാദവാണ് സീറ്റ് നേടിയത്.
എംപിയായ ആദ്യ ടേമിൽ മുലായം ഐക്യമുന്നണി സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. 1989-ൽ ജനതാദളിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ അദ്ദേഹം ആദ്യമായി യുപി മുഖ്യമന്ത്രിയായി. എന്നാൽ കേന്ദ്രത്തിലും ഉത്തർപ്രദേശിലും പാർട്ടി പിളർന്നതിനാൽ അദ്ദേഹത്തിന്റെ ഭരണത്തിന് രണ്ട് വർഷത്തിലധികം നീണ്ടുനിൽക്കാനായില്ല.
/indian-express-malayalam/media/media_files/uploads/2022/10/Mulayam-Singh2.jpg)
വിഎച്ച്പി, ആർഎസ്എസ്, ബിജെപി നേതാക്കളുടെ ആഹ്വാനപ്രകാരം 1989 ഒക്ടോബർ 30ന് അയോധ്യയിൽ തടിച്ചുകൂടിയ കർസേവകർക്ക് നേരെ പൊലീസ് വെടിയുതിർത്തത് അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്താണ്. സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെങ്കിലും, ഒരു മതസ്ഥലവും രാജ്യത്തിന്റെ ഐക്യവും രാജ്യത്തെ മുസ്‌ലിങ്ങളുടെ വിശ്വാസവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇതിനെ ന്യായീകരിച്ചു.
1993 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ബിഎസ്പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും അദ്ദേഹം രണ്ടാം തവണ മുഖ്യമന്ത്രിയാവുകയും ചെയ്തു. കുപ്രസിദ്ധമായ ഗസ്റ്റ് ഹൗസ് സംഭവത്തിൽ രോഷാകുലരായ എസ്പി പ്രവർത്തകർ മായാവതി പാർട്ടി എംഎൽഎമാരുമായി നടത്തിയ യോഗത്തെ ആക്രമിച്ചപ്പോൾ ഈ സർക്കാർ താഴെ വീണു.
/indian-express-malayalam/media/media_files/uploads/2022/10/Mulayam-Singh3.jpg)
2003 ൽ മുലായം മൂന്നാം തവണ യുപി മുഖ്യമന്ത്രിയായി. ഈ ഭരണകാലത്താണ് അദ്ദേഹം നിരവധി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുകയും ഏറെ ചർച്ച ചെയ്യപ്പെട്ട പ്രതിമാസം 500 രൂപ തൊഴിലില്ലായ്മ വേതനം അവതരിപ്പിക്കുകയും ചെയ്തത്. പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കുന്നതിനായി അദ്ദേഹം കന്യാ വിദ്യാ ധന് പദ്ധതിയും അവതരിപ്പിച്ചു, പിന്നീട് 2012 ൽ മുഖ്യമന്ത്രിയായ മകൻ അഖിലേഷ് യാദവ് ഈ പദ്ധതി പുനരുജ്ജീവിപ്പിച്ചു.
2014-ൽ, ബലാത്സംഗത്തിനുള്ള വധശിക്ഷയെ എതിർത്തുകൊണ്ടുള്ള മുലായത്തിന്റെ പ്രസ്താവന വൻവിവാദമായിരുന്നു. "ലഡ്‌കെ, ലഡ്‌കെ ഹേ, ഗൽതി ഹോ ജാതി ഹേ (ആൺകുട്ടികൾ ആൺകുട്ടികളായിരിക്കും.. അവർ തെറ്റുകൾ വരുത്തും)" എന്നായിരുന്നു മുലായത്തിന്റെ പ്രസ്താവന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.