കൊൽക്കത്ത: പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം​പി മു​കു​ൾ റോ​യി​യെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ചെ​യ്തു. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടെ​ന്ന് ആ​രോ​പി​ച്ച് ആ​റു വ​ർ​ഷ​ത്തേ​ക്കാ​ണു റോ​യി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ണ​മൂ​ൽ അ​ച്ച​ട​ക്ക സ​മി​തി​യു​ടേ​താ​ണു ന​ട​പ​ടി​യെ​ന്ന് തൃ​ണ​മൂ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പാ​ർ​ഥ ചാ​റ്റ​ർ​ജി പ​റ​ഞ്ഞു. ഇദ്ദേഹം ബിജെപിയിലേക്ക് ചേരാനുള്ള തയാറെടുപ്പിലാണെന്നാണ് റിപ്പോർട്ട്.

മമതയുമായി കുറച്ചുനാളായി അകന്ന് നിൽക്കുന്ന മുകുൾ റോയി ഈയടുത്ത് ബിജെപിയുടെ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പൂജാ അവധിക്ക് ശേഷം പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിക്കുമെന്നും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നും മുകുൾ റോയ് വ്യക്തമാക്കി.

മുകുൾ റോയ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ അന്ന് തന്നെ തൃണമൂൽ കോൺഗ്രസ് നേതൃത്വം വിമർശിച്ചിരുന്നു. വെസ്റ്റ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ മമത ബാനർജിക്ക് ഏറ്റവും ശക്തമായ പിന്തുണ നൽകിയ നേതാക്കളിലൊരാളാണ് മുകുൾ റോയ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ